»   » ആരാധകര്‍ക്കായി രജനി ആശുപത്രി പണിയുന്നു

ആരാധകര്‍ക്കായി രജനി ആശുപത്രി പണിയുന്നു

Posted By:
Subscribe to Filmibeat Malayalam
Rajinikanth
രജനികാന്ത് എന്നും വ്യത്യസ്തനാണ്, താര സിംഹാസനത്തിലിരിക്കുമ്പോഴും ഒരു സാധാരണക്കാരന്റെ മനസ്സ് സൂക്ഷിക്കുന്ന രജനി എന്നും തന്റെ ആരാധക വൃന്ദത്തെ ഒരു നിധിപോലെയാണ് കാത്തുസൂക്ഷിക്കുന്നത്.

ഇപ്പോഴിതാ ആശുപത്രിയില്‍ കഴിഞ്ഞകാലത്ത് തനിയ്ക്കുവേണ്ടി പ്രാര്‍ഥനകളില്‍ മുഴുകിയ ആരാധകര്‍ക്കായി രജനി ഒരു ആശുപത്രി നിര്‍മ്മിക്കുന്നു.

ചുരുങ്ങിയ ചെലവില്‍ രോഗികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കുക, പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് രജനിയുടെ ആശുപത്രി സംരംഭം.

ചെന്നൈയ്ക്കടുത്ത വണ്ടല്ലൂരായിരിക്കും ആസ്പത്രി നിര്‍മിക്കുകയെന്ന് രജനീകാന്തിന്റെ മൂത്ത സഹോദരന്‍ സത്യനാരായണ റാവു അറിയിച്ചു. ഇതിനായി ഭൂമി വാങ്ങിക്കഴിഞ്ഞു. എല്ലാ അര്‍ഥത്തിലും ഇത് ചന്നൈയിലെ ഏറ്റവും വലിയ ആശുപത്രിയാരിക്കുമെന്നാണ് സൂചന.

സിംഗപ്പൂരിലെ സ്വകാര്യ ആസ്പത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ജൂലായ് 13 നാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. ചെന്നൈയിലെത്തിയാല്‍ രജനീകാന്ത് ആരാധകരെ നേരില്‍ക്കാണുമെന്നു നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ രജനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സഹോദരന്‍ അറിയിച്ചു.

കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന റാണയില്‍ രജനീകാന്ത് ഒക്‌ടോബര്‍ ആദ്യവാരം മുതല്‍ അഭിനയിച്ചു തുടങ്ങും.

English summary
The Superstar is planning something really big in return to the love showered on him by the people of Tamil Nadu. Yes, Rajinikanth has decided to construct a state-of-the-art hospital near Chennai, which is aimed at providing 'very affordable' treatment to the public,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam