»   » തൃഷയ്ക്ക് കല്യാണം; വരന്‍ ബിസിനസ് മാന്‍?

തൃഷയ്ക്ക് കല്യാണം; വരന്‍ ബിസിനസ് മാന്‍?

Posted By:
Subscribe to Filmibeat Malayalam
Trisha
തെന്നിന്ത്യന്‍ താരം തൃഷ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഡിസംബറിലായിരിക്കുമത്രേ വിവാഹം. സെപ്റ്റംബറില്‍ വിവാഹനിശ്ചയം നടക്കും.

ഇതിന് മുമ്പ് ഒട്ടേറെ തവണ തൃഷ വിവാഹിതയാകാന്‍ പോകുന്നുവെന്ന് വാര്‍ത്തകളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തേത് അങ്ങനയല്ലെന്നാണ് സൂചന. ചെന്നൈ സ്വദേശിയായ ബിസിനസുകാരന്‍ അമൃതാണ് വരനെന്നാണ് റിപ്പോര്‍ട്ട്.

വിവിധ ഭാഷകളിലായി നാല്‍പ്പതോളം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ താരം ഇനി കുടുംബജീവിതം തുടങ്ങാമെന്ന് തീരുമാനിക്കുകയാണത്രേ. എട്ടുവര്‍ഷം മുമ്പാണ് തൃഷ ചലച്ചിത്രരംഗത്ത് എത്തിയത്. തമിഴിലും തെലുങ്കിലും താരറാണിപ്പട്ടം കരസ്ഥമാക്കിയ തൃഷ മലയാളിയാണ്.

വിവാഹശേഷവും താരം അഭിനയം തുടരുമെന്നാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ അജിത്തിനൊപ്പം മങ്കാതെ, തെലുങ്കില്‍ ബോഡിഗാര്‍ഡ് എന്നിവയുടെ ജോലികളിലാണ് തൃഷ.

English summary
The latest buzz doing rounds in the industry is that Trisha would be engaged in a couple of months and would get married in december

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam