»   » ഗ്ലാമറിനും വള്‍ഗറിനുമിടയില്‍ ഹന്‍സിക

ഗ്ലാമറിനും വള്‍ഗറിനുമിടയില്‍ ഹന്‍സിക

Posted By:
Subscribe to Filmibeat Malayalam
Hansika
തെന്നിന്ത്യക്കാരുടെ പുതിയ ഓമനയായി മാറിയിരിക്കുകയാണ് ഹന്‍സിക. ഈ മാസം ഇരുപതാം പിറന്നാളാഘോഷിച്ച ഹന്‍സിക ഇതിനോടകം തമിഴിലും തെലുങ്കിലുമെല്ലാം ഹിറ്റുകള്‍ സൃഷ്ടിച്ചു കഴിഞ്ഞു. തെലുങ്കില്‍ രാം എന്ന ഹിറ്റു ചിത്രത്തിലൂടെ അരങ്ങേറിയ ഈ സുന്ദരിക്കുട്ടിയ്ക്ക് തമിഴില്‍ മാപ്പിളൈ, എങ്കൈയും കാതല്‍ എന്നീ ഹിറ്റുകളുടെ ഭാഗമാവാനും കഴിഞ്ഞു.

വിജയ് നായകനാവുന്ന വേലായുധം, ഉദയ്‌നിധി സ്റ്റാലിന്‍ ചിത്രം തുടങ്ങിയവയാണ് ഹന്‍സികയുടെ പുറത്തിറങ്ങാനിരിയ്ക്കുന്ന സിനിമകള്‍. ഗ്ലാമറിന്റെ പാതയിലൂടെയാണ് ഹന്‍സികയുടെ മുന്നേറ്റമെങ്കിലും ബിക്കിനി റോളുകള്‍ക്ക് താനില്ലെന്നാണ് നടി തറപ്പിച്ചുപറയുന്നത്. ബിക്കിനിയിടുന്നത് അലോസരം സൃഷ്ടിയ്ക്കുമെന്നും മാതാപിതാക്കള്‍ അതിന് അനുവദിയ്ക്കില്ലെന്നും താരം പറയുന്നു.

ഗ്ലാമറിനും വള്‍ഗറിനുമിടയില്‍ ഒരതിര്‍ത്തിയുണ്ട്. അത് മുറിച്ചുകടക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. കൂടുതല്‍ അഭിനയപ്രധാനമായ റോളുകളാണ് ആഗ്രഹിയ്ക്കുന്നതെന്നും ഹന്‍സിക വ്യക്തമാക്കി.

English summary
Hansika Motwani is very happy with the way her career is going. In Telugu, she has just delivered a big hit with Ram and in Tamil after making a dazzling debut with Maapillai and Engeyum Kadhal, she has become everybody's darling.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam