»   » വിശ്വരൂപത്തില്‍ കമലിനൊപ്പം അനുഷ്‌ക

വിശ്വരൂപത്തില്‍ കമലിനൊപ്പം അനുഷ്‌ക

Posted By:
Subscribe to Filmibeat Malayalam
Anushka Shetty
വിശ്വരൂപമെന്ന പുതിയ ചിത്രത്തില്‍ നിന്നും ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ പിന്‍മാറിയതില്‍്പ്പിന്നെ നടന്‍ കമല്‍ഹാസന്‍ ആകെ ആശയക്കുഴപ്പത്തിലായിരുന്നു. കഥാപാത്രത്തിന് ഏറെ അനുയോജ്യയായ സോനാക്ഷിയെ മാറ്റി മറ്റൊരു നായികയെപ്പറ്റി ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു കമല്‍.

എന്നാല്‍ വിശ്വരൂപം എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തിന് മുന്നില്‍ ഒടുവില്‍ സോനാക്ഷിയെ മറന്ന് മറ്റൊരു നായികയെ ഉറപ്പിക്കാന്‍ കമല്‍ തീരുമാനിച്ചുകഴിഞ്ഞു. അനുഷ്‌കയാണ് വിശ്വരൂപത്തില്‍ കമലിന്റെ നായികയാവുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുമിച്ച് തയ്യാറാവുന്ന വിശ്വരൂപത്തിന്റെ സംവിധാനവും കമല്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

വിശ്വരൂപത്തിന്റെ ചിത്രീകരണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചില അനിശ്ചിതത്വങ്ങള്‍ കാരണമാണ് സോനാക്ഷി പിന്‍മാറിയത്. ദീപിക പദുകോണിന്റെ പേരാണ് പിന്നീട് കമലിന്റെ നായികാസ്ഥാനത്തേക്ക് പറഞ്ഞുകേട്ടത്. തെലുങ്കിലും തമിഴിലുമിറങ്ങിയ '180' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയ ആനന്ദിന്റെ പേരായിരുന്നു പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത്.

ഇത് സത്യമല്ലെന്ന് കമല്‍ തന്നെ പറഞ്ഞു. എന്നാല്‍ അനുഷ്‌കയുടെ കാര്യം ഏതാണ്ട് തീരുമാനമായിക്കഴിഞ്ഞുവെന്നാണ് സൂചന. തമിഴില്‍ വിക്രമിനൊപ്പം 'ദൈവത്തിരുമകള്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ, അനുഷ്‌കയുതാരമൂല്യം വര്‍ധിച്ചിരിക്കുകയാണ്.

നേരത്തേ ഗ്ലാമര്‍ നായികയെന്നായിരുന്നു അനുഷ്‌കയുടെ വിശേഷണം, എന്നാല്‍ ചില നല്ല ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ അനുഷ്‌ക ടൈപ്പ് ആവുന്നുവെന്ന ആക്ഷേപം മാറ്റിയിരിക്കുകയാണ്.

കമലിന്റെ ചിത്രത്തിലേക്കു ക്ഷണം ലഭിച്ചതോടെ അനുഷ്‌ക ആഹ്ലാദത്തിലാണെന്നാണ് കേള്‍ക്കുന്നത്. മറ്റുചില ചിത്രങ്ങളുടെ തിരക്കുകള്‍ മാറ്റിവച്ചാണത്രേ അനുഷ്‌ക കമലിന്റെ നായികയാവാന്‍ സമ്മതം മൂളിയത്.

English summary
South actress Anushka Shetty is on a high these days. After winning wide acclaim for her role in the recently released film ‘Deiva Thirumagal,’ the southern siren is reportedly gearing up to dazzle the screen once again with none other than Kamal Hassan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam