For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹന്‍സികയ്ക്കും ക്ഷേത്രമോ?

  By Ajith Babu
  |

  Hansika
  ഖുശ്ബുവിനും നമിതയ്ക്കും ക്ഷേത്രം പണിത തമിഴര്‍ കോളിവുഡിന്റെ പുതിയ മാദകസുന്ദരി ഹന്‍സികയ്ക്കും അമ്പലം നിര്‍മിയ്ക്കാനൊരുങ്ങുന്നു.

  ക്ഷേത്രനഗരമായ മധുരയിലുള്ള ഹന്‍സിക ഫാന്‍സാണ് ക്ഷേത്രം പണിയാനുള്ള ആലോചനതുടങ്ങിയിരിക്കുന്നത്. മധുരയില്‍ നിന്നുള്ള വലിയൊരു ആരാധകസംഘം ഈയിടെ ഹന്‍സികയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയത്രേ. ഇത് കേട്ട് ത്രില്ലടിച്ചെങ്കിലും ജീവിച്ചിരിയ്ക്കുന്ന ഒരാളുടെ പേരില്‍ അമ്പലം പണിയണമോയെന്ന കാര്യത്തില്‍ ഹന്‍സികയ്ക്ക് ലേഷം കണ്‍ഫ്യൂഷനുമുണ്ട്.

  പരീക്ഷകളെല്ലാം എഴുതിതീര്‍ത്ത് ന്യൂയോര്‍ക്കില്‍ നിന്നും ഈയിടെയാണ് ഹന്‍സിക ജന്മനാട്ടില്‍ തിരിച്ചെത്തിയത്. ആരാധകരുടെ സ്‌നേഹം സന്തോഷിപ്പിയ്ക്കുന്നുണ്ടെങ്കിലും ക്ഷേത്രം പണിത് ദൈവത്തെപ്പോലെ തന്നെ ആരാധിയ്ക്കാനുള്ള അവരുടെ ആലോചന ആശങ്കയുണ്ടാക്കുന്നുവെന്നും താരം വിശദീകരിയ്ക്കുന്നുന.

  അമ്പലം നിര്‍മിയ്ക്കാനുള്ള പണം മറ്റു സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് താരം ആരാധകരെ ഉപദേശിയ്ക്കുന്നത്. വിജയ് നായകനായ വേലായുധം പുറത്തിറങ്ങുന്നതോടെ ഹന്‍സിക തമിഴിലെ നമ്പര്‍വണ്ണായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

  English summary
  The passionate fans there go to any extent to express their adoration for their favourite actresses, including building temples for them and worshipping them as demigods. It was Kushbhoo and Namitha earlier, now their loyalties have shifted to glam doll Hansika, who is the most ‘happening’ star in K’town
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X