»   » മാദകതരംഗമാകാന്‍ ഭുവനേശ്വരിയും ഷക്കീലയും

മാദകതരംഗമാകാന്‍ ഭുവനേശ്വരിയും ഷക്കീലയും

Posted By:
Subscribe to Filmibeat Malayalam
Shakeela and Bhuvaneswari
തെന്നിന്ത്യയില്‍ വീണ്ടും മാദകതരംഗമുയര്‍ത്താന്‍ മുന്‍കാല മാദകതാരങ്ങള്‍ ഒന്നിയ്ക്കുന്നു. ഇടക്കാലത്ത് ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും മാറിനിന്ന ഷക്കീലയും വ്യഭിചാരക്കേസില്‍ അകപ്പെട്ട് വിവാദനായികയായി മാറിയ ഗ്ലാമര്‍ ബോംബ് ഭുവനേശ്വരിയുമാണ് തിരിച്ചെത്തുന്നത്.

പച്ചനിറമേ റോജാക്കള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇവരും തിരിച്ചുവരവ് നടത്തുന്നത്. പുരുഷ പ്രേക്ഷകരെ രസിപ്പിക്കാനുള്ള എരിവും പുളിയും ചേര്‍ന്നതായിരിക്കും ചിത്രം. ഷക്കീലയ്ക്കും ഭുവനേശ്വരിയ്ക്കും മത്സരിച്ചഭിനയിക്കാനുള്ള വക ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഭുവനേശ്വരി മുഴുനീള ഗ്ലാമര്‍ റോളിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ ഉപേക്ഷിച്ച് കോമഡി വേഷങ്ങളും മറ്റും ചെയ്തികൊണ്ടിരിക്കുന്ന ഷക്കീലയുടെ ഗ്ലമാര്‍ റോളുകളിലേയ്ക്കുള്ള തിരിച്ചുവരവുകൂടിയായിരിക്കും ഈ ചിത്രം.

ഇതിനിടെ ചില നല്ല വേഷങ്ങളും ഷക്കീല ചെയ്യുന്നു. മലയാളത്തില്‍ തുടങ്ങാനിരിക്കുന്ന ഒരു ചിത്രത്തില്‍ കന്യാസ്ത്രീയുടെ വേഷത്തിലാണ് ഷക്കീല അഭിനയിക്കുന്നത്.

English summary
Glamour actress Bhuvaneswari and Shakeela coming together for a Tamil movie Pachai Nirame Rojakkal
Please Wait while comments are loading...

Malayalam Photos

Go to : More Photos