»   » വിഗിന്റെ പേരില്‍ പ്രകാശ് രാജ് പിണങ്ങിപ്പോയി

വിഗിന്റെ പേരില്‍ പ്രകാശ് രാജ് പിണങ്ങിപ്പോയി

Posted By: Super
Subscribe to Filmibeat Malayalam
Prakash Raj
ഇന്ത്യന്‍ ചലച്ചിത്രലോകം അംഗീകരിച്ച അഭിനയ പ്രതിഭയാണ് പ്രകാശ് രാജ്. സഹനടന്‍ റോളിലായാലും വില്ലന്‍ റോളിലായാലും പ്രകാശ് കസറുമെന്നതില്‍ സംശയമില്ല. ഈ പ്രകാശ് രാജിനും ചലച്ചിത്രലോകത്ത് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നുവെന്നതാണ് പുതിയ വാര്‍ത്ത.

കെവി ആനന്ദ് സംവിധാനം ചെയ്യുന്ന മാറ്റ്‌റാന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ റോളിലേയ്ക്കാണ് പ്രാകാശിനെ വിളിച്ചത്. ചിത്രത്തില്‍ സൂര്യയാണ് നയാകനാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ പ്രകാശ് രാജിനെ മാറ്റി മറ്റേതെങ്കിലും വില്ലന്‍ നടന്മാരെ കൊണ്ടുവരാന്‍ നിര്‍ബ്ബന്ധിതനായിരിക്കുകയാണത്രേ കെവി ആനന്ദ്.

കാര്യമെന്തെന്നല്ലേ കഥാപാത്രത്തിനായി വാങ്ങിയ വിഗില്‍ പ്രകാശ് രാജിന് തൃപ്തിയില്ലത്രേ. വിഗ് മാറ്റണമെന്നും ഇത് വച്ച് അഭിനയിച്ചാല്‍ അത് തന്റെ പ്രകടനത്തെ ബാധിക്കുമെന്നുമാണത്രേ പ്രകാശ് പറയുന്നത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന് പ്രത്യേക ലുക്ക് നല്‍കാനായിട്ടാണ് സ്‌പെഷ്യല്‍ വിഗ് തയ്യാറാക്കിയത്. എന്നാല്‍ ഇത് മാറ്റണമെന്ന് പ്രകാശ് ആനന്ദിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ ആനന്ദ് ആള് തീര്‍ത്തും വ്യത്യസ്തനാണ്, നല്ല അസ്സല്‍ കടുംപിടുത്തല്‍ താന്‍ തീരുമാനിച്ചതിനപ്പുറം സെറ്റില്‍ ഒരു കാര്യങ്ങളും ചെയ്യാന്‍ ആനന്ദ് സമ്മതിക്കില്ല, അതിനാല്‍ത്തന്നെ വിഗ് മാറ്റില്ലെന്ന നിലപാടാണ് ആനന്ദ് സ്വീകരിച്ചത്. ഇക്കാര്യം ആനന്ദ് പ്രകാശിനോട് തുറന്ന് പറയുകയും ചെയ്തു. എന്നാല്‍ പ്രകാശ് രാജ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയാണ് അനിഷ്ടം പ്രകടിപ്പിച്ചത്.

എന്നാല്‍ പിണങ്ങിപ്പോയ പ്രകാശിനെ തിരികെ വിളിക്കാനൊന്നും പോകാതെ ആനന്ദ് മൂന്നാം ദിവസം പുതിയ വില്ലനെ കണ്ടെത്തി. ബോളിവുഡ് താരം സച്ചിന്‍ ഖേദ്കര്‍ ആണ് പടത്തിലെ പുതിയ വില്ലന്‍. ദൈവത്തിരുമകന്‍ എന്ന ചിത്രത്തില്‍ അമല പോളിന്റെ പിതാവായ അഭിനയിച്ചത് ഇദ്ദേഹമാണ്.

സാധാരണ നിലയില്‍ പ്രകാശ് രാജിനെപ്പോലെയൊരു നടന്‍ മാറിനിന്നാല്‍ അത് ചിത്രത്തെ മൊത്തം ബാധിക്കേണ്ടതാണ്. എന്നാല്‍ ഈ പ്രശ്‌നം വളരെ ലളിതമായി പരിഹരിക്കുന്നതില്‍ ആനന്ദ് വിജയിച്ചിരിക്കുകയാണ്. എന്തായാലും ഒരു വിഗിന്റെ പേരില്‍ പ്രകാശ് രാജ് ഒരു ചിത്രം നഷ്ടപ്പെടുത്തിയെന്നല്ലാതെ മറ്റെന്തുപറയാന്‍.

നേരത്തേ കൊ എന്ന ചിത്രമെടുക്കുന്ന സമയത്ത് ആനന്ദുമായി നടന്‍ ചിമ്പുവും ഉടക്കിയിരുന്നു. ആ സമയത്ത് ചിമ്പുവിനെമാറ്റി ആനന്ദ് ജീവയെ നായകനാക്കി. എന്തുണ്ടായി, ചിത്രത്തിന്റെ വിജയത്തോടെ തമിഴകത്ത് ജീവയുടെ താരമൂല്യം കുത്തനെ ഉയരുന്നു, അത്രതന്നെ.

English summary
Prakashraj, who was supposed to do the villain of Maatraan, Prakash Raj has dropped out of the film and Sachin Khedekar will be replacing him.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam