»   » നിര്‍മ്മാണരംഗത്തിന് ഗ്ലാമര്‍ പകരാന്‍ നമിത

നിര്‍മ്മാണരംഗത്തിന് ഗ്ലാമര്‍ പകരാന്‍ നമിത

Posted By:
Subscribe to Filmibeat Malayalam
Namitha
അഭിനയം വിട്ട് സംവിധാനരംഗത്തേയ്ക്കും നിര്‍മ്മാണ രംഗത്തേയ്ക്കും വന്ന നടിമാര്‍ ഒട്ടേറെയുണ്ട്, ഖുശ്ബു, രാധിക തുടങ്ങിയവര്‍ നിര്‍മ്മാണ രംഗത്ത് വിജയം കുറിച്ചവരാണ്. എന്നാല്‍ രംഭയെപ്പോലെ വന്‍ നിഷ്ടമനുഭവിക്കേണ്ടിവന്ന നടിമാരും കുറവല്ല.

എന്തായാലും തമിഴില്‍ നിന്നും ഒരു നടികൂടി നിര്‍മ്മാണരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നു, താരം ആരെന്നല്ലേ തെന്നിന്ത്യയുടെ മാദകറാണി നമിത! താന്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്കുള്ള കഥ തേടി ഇപ്പോള്‍ കിട്ടുന്ന തിരക്കഥകളൊക്കെ വായിച്ചുതീര്‍ക്കുകയാണ് താരം.

താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുകയെന്ന് നമിത പറയുന്നു. സ്വന്തം ചിത്രങ്ങള്‍പോലെ ഗ്ലാമറിന്റെ അതിപ്രസരമുള്ള ചിത്രമാണോ നിര്‍മ്മിക്കുന്നതെന്നകാര്യം നമിത വ്യക്തമാക്കിയിട്ടില്ല. സ്വയം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിമതയും വേഷമിടുമോയെന്നകാര്യവും വ്യക്തമല്ല.

എന്തായാലും മുമ്പ് നിര്‍മ്മാണരംഗത്തേയ്ക്ക് തിരിഞ്ഞ്് വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും ചരിത്രം പഠിച്ച് കാര്യങ്ങളൊക്കെ അങ്ങേയറ്റം ശ്രദ്ധയോടെ മുന്നോട്ടുകൊണ്ടുപോകാനാണ് നമിതയുടെ തീരുമാനം.

വെറുമൊരാവേശത്തിന് നിര്‍മ്മണരംഗത്തേയ്ക്ക് ചുവടുവയ്ക്കുകയാണ് നമിതയെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. ഏറെക്കാലമായുള്ളൊരു മോഹം സഫലമാക്കാനുള്ള ശ്രമമാണ് ഇതെന്ന് താരം പറയുന്നു.

കുടുംബാംഗങ്ങളുമായും അഭ്യുദയകാംക്ഷികളുമായുമെല്ലാം ഇക്കാര്യത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുകയാണ് ഇവര്‍. ഗുജറാത്തിലെ വസ്ത്രവ്യാപാരികളാണ് നമിതയുടെ കുടുംബം, അതിനര്‍ത്ഥം കച്ചവടതന്ത്രങ്ങള്‍ രക്തത്തില്‍ അലിഞ്ഞിട്ടുണ്ടെന്നുതന്നെ.

ആറുവര്‍ഷമായി തിളങ്ങിനില്‍ക്കുന്ന തെന്നിന്ത്യന്‍ സിനിമയിലെ പരിചയവും തന്നെയിതിന് സഹായിക്കുമെന്നാണ് നമിത കരുതുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam