ഐശ്വര്യയുടെ പ്രതിഫലം ആറു കോടി
ചെന്നൈ: ശങ്കറിന്റെ സ്വപ്‌ന ചിത്രമായ റോബോട്ടില്‍ രജനിയുടെ നായികയായി അഭിനയിക്കുന്നതിന് ഐശ്വര്യ ആറു കോടി പ്രതിഫലം വാങ്ങുന്നു.
ഇന്ത്യയില്‍ ഒരു നടി വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫല തുകയാണ് ഇത്. ഐശ്വര്യയുടെ ഡിമാന്റ് ശങ്കറും സംഘവും അംഗീകരിച്ചിട്ടുണ്ട്.
ബോളിവുഡില്‍ രണ്ടു കോടിയും ഹോളിവുഡില്‍ നാല് കോടിയും പ്രതിഫലം പറ്റുന്ന നടിയാണ് ഐശ്വര്യ.
ഹോളിവുഡ് ചിത്രം ഉപേക്ഷിച്ച് തമിഴ് ചിത്രത്തില്‍ അഭിനിയിക്കണമെങ്കില്‍ ഹോളിവുഡിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വേണമെന്ന് ഐശ്വര്യ ആവശ്യപ്പെടുകയായിരുന്നവത്രേ.
ചിത്രത്തില്‍ നായികയാകുന്നത് സംബന്ധിച്ച് ഐശ്വര്യയും ശങ്കറും മുംബൈയില്‍ കഴിഞ്ഞയാഴ്‌ച കൂടിക്കാഴ്‌ച നടത്തിയിരുന്നു.
130 കോടി രൂപ ചെലവ് പ്രതീക്ഷിയ്‌ക്കുന്ന റോബോട്ട് രജനിയുടെ കുചേലന്റെ ചിത്രീകരണം പൂര്‍ത്തിയായാലുടനെ ആരംഭിയ്‌ക്കും.


Click it and Unblock the Notifications