നയന്‍സിന്റെ ശരീരഭംഗിയ്‌ക്ക്‌ പിന്നില്‍ പ്രസാദ്‌

By Super

നാടന്‍ പെണ്ണിന്റെയും വീട്ടുകാരിയുടെയുമൊക്കെ വേഷത്തില്‍ മാത്രമേ തിളങ്ങാന്‍ കഴിയൂവെന്നുള്ള തോന്നലുണ്ടാക്കുന്ന തരത്തില്‍ അധികം ദേഹവടിവോ ഗ്ലാമറോ ഇല്ലാതെ തടിച്ചപ്രകൃതവുമായിട്ടായിരുന്നു മലയാളത്തില്‍ നിന്നും നയന്‍സ്‌ തമിഴകത്ത്‌ കാലുകുത്തിയത്‌.

അതേ നയന്‍താര പിന്നീട്‌ തെന്നിന്ത്യയുടെ ഗ്ലാമര്‍ റാണിയെന്നപേരില്‍ വിശേഷിപ്പിക്കപ്പെട്ടപ്പോള്‍ അസൂയപ്പെട്ട നടികളുടെ എണ്ണം എന്തായാലും കുറവായിരിക്കില്ല. വല്ലവനിലെ ചുംബനരംഗമുള്ള ഗാനത്തോടെയാണ്‌ നയന്‍താരയെക്കുറിച്ചുള്ള ധാരണകള്‍ തിരുത്തിക്കുറിയ്‌ക്കപ്പെട്ടത്‌.

പിന്നീട്‌ ബില്ലയില്‍ ബിക്കനിയണിഞ്ഞും. സത്യത്തില്‍ പരമാവധി ഗ്ലാമറസായും നമ്മള്‍ നയന്‍താരയെക്കണ്ടു. നയന്‍താര ഈ ദേഹവടിവ്‌ എങ്ങനെ സ്വന്തമാക്കിയെന്ന്‌ ആലോചിക്കുന്നവരും കുറവായിരിക്കില്ല. തടിച്ചപ്രകൃതവുമായി വന്ന നയന്‍സ്‌ ഈ മുഖകാന്തിയും ഒതുങ്ങിയ അരക്കെട്ടും എങ്ങനെ സ്വന്തമാക്കിയെന്നത്‌ ഒരു ചോദ്യം തെന്നെയാണ്‌.

ഇതിനുപിന്നില്‍ ഒരു രഹസ്യമുണ്ട്‌. നയന്‍താരയ്‌ക്കും സത്യത്തിലെ നായകന്‍ വിശാലിനും പിന്നെ മറ്റു ചുരുക്കം ചിലര്‍ക്കും അറിയാവുന്ന ഒരു രഹസ്യം. നയന്‍സിന്‌ ഒരു ട്രയിനറുടെ കീഴില്‍ പരീശീലിച്ച അഭ്യാസമുറകളാണ്‌ നയന്‍സിനെ ഇന്നത്തെപ്പരുവത്തിലാക്കിയത്‌.

സത്യം എന്ന ചിത്രത്തിനുവേണ്ടി വിശാലിന്‌ മസിലുവെപ്പിക്കാന്‍ വേണ്ടി കണ്ടെത്തിയ പ്രസാദ്‌ എന്ന ട്രയിനറാണ്‌ നയന്‍താരയെയും സഹായിച്ചത്‌. പ്രസാദിന്റെ പരീശീലനത്തിന്‌ കീഴില്‍ വിശാലിന്റെ ശരീരം മാറി മറിഞ്ഞതുകൊണ്ട്‌ തനിക്കും പരിശീലനം വേണമെന്ന്‌ നയന്‍സ്‌ വിശാലിനെ അറിയിക്കുകയായിരുന്നുവത്രേ.

വിശാല്‍ പ്രസാദുമായി സംസാരിക്കുകയും സംഗതി തരപ്പെടുത്തുകയും ചെയ്‌തു. അങ്ങനെ പ്രസാദിന്റെ പരിശീലനം വഴി ആരും കണ്ണെടുക്കാനാഗ്രഹിക്കാത്ത മേനിയഴക്‌ നയന്‍സ്‌ സ്വന്തമാക്കുകയും ചെയ്‌തു. ഇപ്പോള്‍ തമിഴ്‌ചലച്ചിത്രലോകത്തെ തടിച്ച സുന്ദരിമാര്‍ പലരും ദേഹവടിവുണ്ടാക്കാനായി പ്രാസാദിനെയും തിരഞ്ഞ്‌ നടക്കുകയാണെന്നാണ്‌ കേള്‍ക്കുന്നത്‌.

Read more about: nayantara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X