»   » വിവാഹമോചനം: റംലത്തിനു കോളടിച്ചു

വിവാഹമോചനം: റംലത്തിനു കോളടിച്ചു

Posted By:
Subscribe to Filmibeat Malayalam
Prabhu-Ramleth
പ്രഭുദേവ-നയന്‍താര ബന്ധം ക്ലെമാക്‌സിലേയ്ക്കടുക്കുമ്പോള്‍ നേട്ടം ആര്‍ക്കാണ്? റംലത്തിനെ ചവിട്ടി പുറത്താക്കി പ്രഭുദേവയുടെ മനസ്സിലേയ്ക്കിടിച്ചു കയറിയ നയന്‍താരയ്ക്കു തന്നെ എന്നായിരിയ്ക്കും ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം. എന്നാല്‍ നയന്‍സിന്റെ വരവോടെ ഔട്ടായ റംലത്തിന് ബന്ധം വേര്‍പ്പെടുത്താന്‍ വേണ്ടി 10 ലക്ഷം രൂപയും അണ്ണാനഗറിലേയും ഇഞ്ചപക്കത്തെയും ഫ്ളാറ്റുകളും രണ്ടു കാറുകളുമാണ് പ്രഭുദേവ നല്‍കിയത്.

2008 മുതല്‍ ഇരുവരും അത്ര സ്വരചേര്‍ച്ചയിലായിരുന്നില്ല. ഈ സമയത്താണ് നയന്‍സ് പ്രഭുവിന്റെ മനസ്സില്‍ കയറി പറ്റിയത്. ഇടയ്്ക്ക് ഹന്‍സിക വില്ലത്തിയായെത്തി മാധ്യമ ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്ത താര വിവാഹം പൊളിച്ചടുക്കുമോ എന്നു ശങ്കിച്ചെങ്കിലും ഇതുവരെ അശുഭമായൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ നയന്‍സിന്റെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ശ്രീരാമരാജ്യത്തിന്റെ അവസാന ദിവസം നടി പൊട്ടിക്കരഞ്ഞെന്നും ചിത്രത്തിന്റെ സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും അനുഗ്രഹം വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു നല്ല കുടുംബിനിയായി കഴിയാന്‍ യൂണിറ്റംഗങ്ങള്‍ നയന്‍സിനെ അനുഗ്രഹിച്ചെന്നാണ് കേള്‍വി.

ഇതു പോലെ തങ്ങളുടെ അനുഗ്രഹം വാങ്ങിച്ചു പോയ നടിമാര്‍ പലരും തല്ലിപ്പിരിഞ്ഞ് തിരിച്ചു വന്നതും അവര്‍ മനസ്സില്‍ ഓര്‍ത്തിട്ടുണ്ടാവണം. എന്തായാലും പ്രഭുദേവയില്‍ നിന്ന് ''നഷ്ടമില്ലാത്ത തുക'' വാങ്ങി പിരിഞ്ഞു പോയ റംലത്താണോ വാശിപ്പുറത്ത് കല്യാണം കഴിയ്ക്കുന്ന നയന്‍സാണോ മിടുക്കി എന്നത് കാലം തെളിയിയ്ക്കും.

English summary
The principal family court on Thursday granted divorce to actor-turned-director Prabhu Deva and his wife Latha. The judge, TCS Raja Chockalingam, said the marriage conducted on September 8, 1995 was being dissolved on mutual consent.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam