ശ്രിയ ദീപ മേത്തയുടെ ചിത്രത്തില്‍
ശിവാജി പുറത്തുവന്നതില്‍പ്പിന്നെ തമിഴ്‌താരം ശ്രിയയ്‌ക്ക് തിരഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഹോളിവുഡില്‍ നിന്നുവരെ അവസരങ്ങള്‍ തേടിയെത്തി. ഇപ്പോഴിതാ ആരും കൊതിയ്‌ക്കുന്ന ഒരവസരം കൂടി ശ്രിയ്‌ക്ക് കൈവന്നിരിക്കുന്നു.
ദീപാമേത്തയുടെ അടുത്തചിത്രത്തില്‍ ശ്രിയയെയാണത്രേ നായികയായി തിരഞ്ഞെടുത്തിരിക്കുന്നത്. സീമ ബിശ്വാസ്, ലിസ റെ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ശ്രിയയ്‌ക്കൊപ്പം അഭിനിയക്കുന്നുണ്ട്.
ഫയര്‍, വാട്ടര്‍ തുടങ്ങി സംസാരവിഷയമായ ഒട്ടേറെ ചിത്രങ്ങളുടെ സംവിധായികയാണ് ദീപ മേത്ത. ദീപയുടെ ചിത്രത്തില്‍ അഭിനയിക്കുകയെന്നത് ബോളിവുഡില്‍ത്തന്നെ പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഈ സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ കഴിയാറില്ല. ഈ ചിത്രത്തില്‍ക്കൂടി അഭിനയിച്ചുകഴിഞ്ഞാല്‍ തമിഴിലെ താരറാണിപ്പട്ടം ശ്രിയയുടെ കയ്യില്‍ത്തന്നെയായിരിക്കും എത്തിച്ചേരുകയെന്നാണ് ഇപ്പോഴത്തെ സംസാരം
ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചുവെന്നാണ് സൂചനകള്‍. ഈ അവസരം കിട്ടിയപ്പോള്‍ താന്‍ ഏറെ സന്തോഷിച്ചുവെന്നും തിരക്കാണെങ്കില്‍ക്കൂടി കൈവന്ന സുവര്‍ണാവസരം കളയാന്‍ മടിച്ച് അത് സ്വീകരിച്ചിരിക്കുകയാണെന്നും താരം പറയുന്നു.
സംവിധായകന്‍ അശോക് അമൃത് രാജ് ഒരുക്കുന്ന ദി അഥര്‍ എന്റ് ഓഫ് ദി ലൈന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ശ്രിയയാണ് നായിക. ഇതിന്റെ ചിത്രീകരണവും പുരോഗമിക്കുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications