»   » തമിഴ് നടന്‍ മുരളി അന്തരിച്ചു

തമിഴ് നടന്‍ മുരളി അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam
Tamil Actor Murali passed away
ചെന്നൈ: തമിഴ് ചലച്ചിത്ര നടന്‍ മുരളി (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം.

തമിഴ് സിനിമകളില്‍ നായകനായും ഉപനായകനായും തിളങ്ങിയ മുരളി മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സിനിമാ സംവിധായകനായ സിദ്ധലിംഗയ്യയുടെ മകനായി ചെന്നൈയില്‍ ജനിച്ച മുരളി ആദ്യമായി അഭിനയിച്ചത് കന്നട ചിത്രത്തിലാണ്.

എന്നാല്‍ 1984-ല്‍ അമീര്‍ജാന്‍ സംവിധാനം ചെയ്ത 'പൂവിലങ്ങ്' എന്ന തമിഴ് ചിത്രമാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ശോഭയാണ് ഭാര്യ.

വിജയകാന്ത്, പ്രഭുദവേ, സൂര്യ, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, മമ്മൂട്ടി, ജയറാം, ശിവാജി ഗണേശന്‍ തുടങ്ങി തെന്നിന്ത്യയിലെ ഒട്ടേറെ പ്രമുഖര്‍ക്കൊപ്പം മുരളി അഭിനയിച്ചിട്ടുണ്ട്. മുരളിയുടെ മകന്‍ അഥര്‍വയും സിനിമാ നടനായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam