»   » ഇപ്പോഴൊന്നും കല്യാണമില്ലെന്ന് ത്രിഷ

ഇപ്പോഴൊന്നും കല്യാണമില്ലെന്ന് ത്രിഷ

Posted By:
Subscribe to Filmibeat Malayalam
Trisha
പേടിയ്‌ക്കേണ്ട, ത്രിഷ ഇപ്പോഴൊന്നും കല്യാണം കഴിയ്ക്കില്ല, മണയാട്ടിയാവാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ ത്രിഷ തന്നെയാണ് ട്വിറ്ററിലൂടെ നിഷേധിച്ചിരിയ്ക്കുന്നത്.

ഞാന്‍ ഇപ്പോള്‍ കല്യാണം കഴിയ്ക്കുന്നില്ല, എങ്ങനെയാണിവര്‍ക്ക് ഈ വിവരങ്ങള്‍ കിട്ടുന്നത് എന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ അങ്ങനെയൊരാള്‍ ഇപ്പോഴില്ല, അതു കൊണ്ടുതന്നെ അടുത്തൊന്നും കല്യാണവുമില്ലെന്ന് ത്രഷയുടെ ട്വീറ്റിലുണ്ട്.

അജിത്തിന്റെ നായികയായി അഭിനയിക്കുന്ന മങ്കാഥയുടെ സെറ്റില്‍ നിന്നും കഴിഞ്ഞദിവസമാണ് ത്രിഷ ചെന്നൈയിലുള്ള വീട്ടിലെത്തിയത്. മങ്കാഥയ്ക്ക് പുറമെ തെലുങ്കില്‍ പവന്‍ കുമാര്‍ നായകനായ ചിത്രത്തിലും ഈ പാലക്കാട്ടുകാരി അഭിനയിക്കുന്നുണ്ട്. ജി, കീരിടം എന്നീ സിനിമകള്‍ക്ക് ശേഷം ഇത് മൂന്നാം തവണായണ് അജിത്തും ത്രിഷയും വെള്ളിത്തിരയില്‍ ഒന്നിയ്ക്കുന്നത്.

English summary
Trisha has denied reports appeared in a section of the media that she would be getting married soon. The actress, who is back home in Chennai after a shooting schedule at Mysore, has also said she is not in love.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam