മോളിവുഡിലെ ഒരുമ കോളിവുഡിലുണ്ടാകുമോ?

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് എന്നിങ്ങനെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന ട്വന്റി20 ശക്തമായൊരു സന്ദേശം തന്നെയാണ് മോളിവുഡിന് നല്‌കിയത്.
ആറു കോടി രൂപ മുടക്കി ദിലീപും താരസംഘടനയായ അമ്മയും ചേര്‍ന്ന് ട്വന്റി20 നിര്‍മ്മിയ്‌ക്കുമ്പോള്‍ വിശ്വാസത്തിലെടുത്തത് ഈ താരക്കൂട്ടായ്‌മ തന്നെയായിരുന്നു. ആ വിശ്വാസം ശരിയായിരുന്നുവെന്നാണ് ചിത്രത്തിന്റെ വിജയം തെളിയിക്കുന്നത്.
ഇപ്പോള്‍ നമ്മുടെ അയല്‍പക്കമായ തമിഴകവും ട്വന്റി20യുടെ വിജയത്തെ ഏറെ കൗതുകത്തോടെയാണ് വീക്ഷിയ്‌ക്കുന്നത്. ഒരു സിനിമയില്‍ ഒരുമിച്ചഭനയിക്കാന്‍ പൊതുവേ വിമുഖത കാണിയ്‌ക്കുന്നവരാണ് കോളിവുഡിലെ താരങ്ങള്‍. ഇങ്ങനെ അഭിനയിക്കുന്നത് തങ്ങളുടെ ഇമേജിന് മോശമാണെന്നാണ് പൊതുവില്‍ ഇവര്‍ കരുതുന്നത്.
എന്നാലിപ്പോള്‍ ട്വന്റി20യുടെ വിജയവും ഈ ട്രെന്‍ഡിന് പിന്നാലെ മലയാളം നീങ്ങുന്നതും കോളിവുഡിനെ ഇരുത്തി ചിന്തിപ്പിയ്‌ക്കുകയാണ്. രജനി ചിത്രങ്ങള്‍ പോലും പരാജയം രുചിയ്‌ക്കുന്ന ഇക്കാലത്ത് ഇത്തരം താരക്കൂട്ടായ്‌മ തങ്ങള്‍ക്കും എന്ത് കൊണ്ട് ആയിക്കൂടാ എന്നാണ് കോളിവുഡ് ആലോചിയ്‌ക്കുന്നത്.


Click it and Unblock the Notifications