കമലിനെ ചുംബിക്കാന്‍ മല്ലികയെത്തുന്നു

By Staff

കമലിനെ ചുംബിക്കാന്‍ മല്ലികയെത്തുന്നു

ബോളിവുഡിലെ സെക്സ് ബോംബ് മല്ലികാ ഷെരാവത്ത് കരിയര്‍ ഗ്രാഫില്‍ മുന്നോട്ടു തന്നെയാണ്. ചൂടന്‍ വിഭവങ്ങള്‍ നല്‍കി പ്രേക്ഷകരെ കൊതിപ്പിക്കുന്ന ഈ മാദകറാണി ബോളിവുഡിലെ പ്രമുഖ നടിമാര്‍ക്കിടയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.

മേനിപ്രദര്‍ശനത്തിന് അതിരു കല്പിക്കാത്ത നടിയായി ബോളിവുഡില്‍ രംഗപ്രവേശം ചെയ്ത മല്ലിക ഇപ്പോള്‍ മുന്‍നിര നടിമാര്‍ക്കൊപ്പം മുന്‍നിര സംവിധായകരുടെ ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നു. പരസ്ത്രീ ഗമനത്തിന്റെയും വേലിചാട്ടത്തിന്റെയും കഥകള്‍ വിളമ്പുന്ന രണ്ടാം കിട ഹിന്ദി ചിത്രങ്ങളിലെ നടിയെന്ന പേര് മല്ലിക തിരുത്തിക്കഴിഞ്ഞു. അതേ സമയം ഉടുതുണിയുടെ അളവ് കുറച്ച് മേനിയഴക് തുറന്നു കാട്ടുന്നതില്‍ മുന്‍നിര നടിമാര്‍ ഇപ്പോള്‍ മല്ലികയോട് മത്സരിക്കുകയാണ്.

ബോളിവുഡിലെ ഹോട്ട് പ്രോപ്രര്‍ട്ടിയെ തെന്നിന്ത്യന്‍ സിനിമക്കാര്‍ നേരത്തെ നോട്ടമിട്ടിട്ടുള്ളതാണ്. മല്ലികയെ ചിരഞ്ജിവി ചിത്രം സ്റാലിനില്‍ ഐറ്റം നമ്പര്‍ ചെയ്യുന്നതിന് ക്ഷണിച്ചിരുന്നു. പക്ഷേ മല്ലിക തെന്നിന്ത്യന്‍ സിനിമയില്‍ ആദ്യമായി മുഖം കാട്ടുന്നത് തമിഴിലാണ്. അതും കമലഹാസനൊപ്പം!

തമിഴിലെ മുന്‍നിര നടി സിമ്രാനെയും ബോളിവുഡിലെ പ്രമുഖ താരങ്ങളായ ഊര്‍മിള മണ്ഡോദ്കറെയും മനീഷ കൊയ്രാളയെയും പോലുള്ള നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള കമലഹാസന്റെ നായികയാവുന്നത് മല്ലികയുടെ മാറിയ ഇമേജിന്റെ പ്രതിഫലനം കൂടിയാണ്.

കെ.എസ്.രവികുമാര്‍ സംവിധാനം ചെയ്യുന്ന ദശാവതാരം എന്ന ചിത്രത്തിലാണ് മല്ലിക കമലഹാസനൊപ്പം അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ പത്ത് കഥാപാത്രങ്ങളെയാണ് കമലഹാസന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്ന മല്ലിക ആരാധകര്‍ക്കായി ചിലതൊക്കെ പ്രത്യേകമായി ഒരുക്കിയിട്ടുണ്ടത്രെ.

കമലഹാസന്റെ സിനിമകളിലെ ചുംബനരംഗങ്ങള്‍ പ്രശസ്തമാണല്ലോ. റാണി മുക്കര്‍ജിയും വസുന്ധരാദാസും സിമ്രാനുമൊക്കെ കമലഹാസനൊപ്പം ദീര്‍ഘമായ ചുംബനരംഗങ്ങളില്‍ അഭിനയിക്കുകയും വിവാദങ്ങളിലെ നായികമാരാവുകയും ചെയ്തിട്ടുണ്ട്. ദശാവതാരത്തില്‍ കമലിന്റെ ചുംബനം ഏറ്റുവാങ്ങുന്നത് മല്ലികയാണത്രേ! ഈ ചുംബന രംഗത്തിനു വേണ്ടി മാത്രമാണോ കമല്‍ മല്ലികയെ ബോളിവുഡില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്ന് തമിഴ് സിനിമാലോകം അടക്കം പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X