കുശ്ബു സംവിധായിക; സിമ്രാന്‍ നായിക
കുശ്ബു സംവിധായിക; സിമ്രാന്‍ നായിക
തമിഴ് നടിമാരില്‍ രേവതിക്ക് പിന്നാലെ കുശ്ബുവും സംവിധായികയുടെ മേലങ്കിയണിയുന്നു. കുശ്ബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിമ്രാനാണ് നായിക.
ഏറെ കാലമായി സിനിമാ രംഗത്ത് നിന്നും മാറിനില്‍ക്കുന്ന കുശ്ബു ഇപ്പോള്‍ തമിഴ് ടിവി സീരിയലുകളില്‍ സജീവമാണ്. ജയ ടിവിയില്‍ ജാക്പോട്ട് എന്ന പരിപാടിയുടെ അവതാരികയുമാണ് കുശ്ബു.
ഒരു കാലത്ത് തമിഴ് സിനിമാ പ്രേക്ഷകരുടെ ഹരമായിരുന്ന കുശ്ബു ടി വി രംഗത്ത് നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് സംവിധായികയുടെ റോളില്‍ വീണ്ടും സിനിമയിലെത്തുന്നത്. ചിത്രത്തിന്റെ കഥയും കുശ്ബുവിന്റേതാണ്.
അടുത്ത വര്‍ഷം വിവാഹമുറപ്പിച്ചു കഴിഞ്ഞ സിമ്രാന്റെ അവസാനത്തെ ചിത്രമായിരിക്കും ഇത്. ഡേറ്റ് നല്‍കിയ, ഈ വര്‍ഷം പൂര്‍ത്തിയാക്കാനാവാത്ത ചിത്രങ്ങളില്‍ നിന്നൊക്കെ സിമ്രാന്‍ പിന്‍മാറിക്കഴിഞ്ഞു.


Click it and Unblock the Notifications