പ്രിയന്റെ തമിഴ് ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ
പ്രിയന്റെ തമിഴ് ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ
സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്ലഹേമിനെ പ്രിയദര്‍ശന്‍ തമിഴില്‍ പുനര്‍നിര്‍മിക്കുന്നു. മാധവനാണ് ചിത്രത്തില്‍ നായകനാവുന്നത്.
സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ കഥ അതേ പടി തമിഴിലേക്ക് പകര്‍ത്തുകയല്ല പ്രിയദര്‍ശന്‍ ചെയ്യുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളില്‍ പോലും മാറ്റമുണ്ട്. കൂട്ടത്തില്‍ പ്രിയന്റെ എക്കാലത്തെയും ഹിറ്റ് കിലുക്കത്തില്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച നിശ്ചല്‍ എന്ന കഥാപാത്രത്തെ ഈ ചിത്രത്തിലേക്ക് പറിച്ചുനട്ടിട്ടുണ്ട്. അതെ, ജഗതി ശ്രീകുമാര്‍ ചെയ്ത കഥാപാത്രം തന്നെ.
പക്ഷേ ജഗതി ശ്രീകുമാറല്ല തമിഴ് ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏതെങ്കിലും തമിഴ് നടനുമല്ല. കൊച്ചിന്‍ ഹനീഫയെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി പ്രിയന്‍ ക്ഷണിച്ചിരിക്കുന്നത്.


Click it and Unblock the Notifications