ഒടുവില്‍ അസിനെ തേടി പോക്കിരി എത്തി
ഒടുവില്‍ അസിനെ തേടി പോക്കിരി എത്തി
ഗജിനിക്കു ശേഷം മാസങ്ങളോളം പുതിയ അവസരങ്ങളില്ലാതെ വീട്ടിലിരിക്കേണ്ടി വന്ന അസിന് കാത്തിരിപ്പ് അവസാനിപ്പിക്കാം. വിജയ്യുടെ പുതിയ ചിത്രം പോക്കിരിയില്‍ അസിനാണ് നായിക.
ഗജിനി, ശിവകാശി എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായിട്ടും അസിന്റേതായൊരു ചിത്രം പിന്നീട് തമിഴിലിറങ്ങിയില്ല. അജിത്തിനൊപ്പം നേരത്തെ അഭിനയിച്ച ഗോഡ്ഫാദര്‍ സാങ്കേതിക തടസങ്ങള്‍ താണ്ടി റിലീസിംഗിന് ഉടനെത്തുന്നുണ്ട്. ഗജിനിയുടെ സൂപ്പര്‍വിജയത്തിനു ശേഷം പരസ്യചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു അസിന്‍.
അജിത്തിനൊപ്പം മറ്റൊരു ചിത്രത്തില്‍ കൂടി അസിന്‍ അഭിനയിക്കുന്നുണ്ട്. ഇതോടെ ഒരു ഇടവേളക്കു ശേഷം അസിന്‍ തമിഴില്‍ സജീവമാവുകയാണ്. സൂപ്പര്‍താരങ്ങളുടെ സൂപ്പര്‍ഹിറ്റുകളില്‍ പതിവ് നായികയായിട്ടും മാസങ്ങളോളം സിനിമയില്ലാതിരുന്ന അസിന്‍ നേരിട്ട കരിയര്‍ പ്രതിസന്ധി തമിഴ് സിനിമാ ലോകത്ത് സമാനതകളില്ലാത്തതാണെന്ന് പറയണം.
പ്രഭുദേവയാണ് പോക്കിരിയുടെ സംവിധായകന്‍. തുടര്‍ച്ചയായ വിജയങ്ങളിലൂടെ താരമൂല്യത്തിന്റെ ഉയര്‍ച്ചകള്‍ താണ്ടുന്ന വിജയ് ചിത്രം തന്റെ തിരിച്ചുവരവിന് കൂടുതല്‍ തിളക്കമേകുമെന്ന പ്രതീക്ഷയിലാണ് അസിന്‍.


Click it and Unblock the Notifications