ഷാജിയുടെ ചിത്രത്തിലൂടെ സംയുക്തയും തമിഴില്‍
ഷാജിയുടെ ചിത്രത്തിലൂടെ സംയുക്തയും തമിഴില്‍
ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന അശോകയിലൂടെ സംയുക്താ വര്‍മ്മ തമിഴിലേക്ക പ്രവേശിക്കുന്നു. അര്‍ജുനാണ് നായകന്‍. ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരാളാണ് സംയുക്താവര്‍മ്മ.
രണ്ടാമത്തെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. രഘുവരന്‍, രാജീവ്, രാജന്‍ പി. ദേവ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഷാജി കൈലാസ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് അശോക. നവാഗതനായ സ്റോണിന്റേതാണ് കഥ. സംഭാഷണം ബാലകുമാരന്‍. ഛായാഗ്രഹണം സഞ്ജീവ് ശങ്കറും എഡിറ്റിംഗ് ഭൂമിനാഥനും സംഘട്ടനം കനല്‍ക്കണ്ണനും നിര്‍വഹിക്കുന്നു. വൈരമുത്തുവിന്റെ വരികള്‍ ചിട്ടപ്പെടുത്തുന്നത് എ.ആര്‍. റഹ്മാന്‍.
ഇന്ത്യയുടെ അഖണ്ഡതയ്ക്കുമേല്‍ ഛിദ്രശക്തികള്‍ നടത്തുന്ന കടന്നാക്രമണങ്ങളെ ധീരതയോടെ നേരിടുന്ന ഒരു യുവാവിന്റെ കഥയാണ് അശോക പറയുന്നത്.
വൈകാശി പൊറന്താച്ച്, ആത്താ ഉന്‍ കോയിലിലെ, തൈ പൊറന്താച്ച, എങ്കളുക്കും കാലം വരും തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അന്‍പാല പ്രഭാകരനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.


Click it and Unblock the Notifications