ഗോപിക ചിമ്പുവിന്റെ നായിക
ഗോപിക ചിമ്പുവിന്റെ നായിക
ഓട്ടോഗ്രാഫിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗോപിക തമിഴിലെ പുതിയ താരോദയമായ ചിമ്പുവിന്റെ നായികയാവുന്നു. തൊട്ടിജയ എന്ന ചിത്രത്തിലാണ് ഗോപിക ചിമ്പുവിനൊപ്പം അഭിനയിക്കുന്നത്.
മന്മഥന്‍ എന്ന ചിത്രത്തിനു ശേഷം ചിമ്പു നായകനാവുന്ന ചിത്രമാണ് തൊട്ടിജയ. വിദേശത്തു വച്ചു നടക്കുന്ന ഗാനരംഗ ചിത്രീകരണം പൂര്‍ത്തിയായാല്‍ തൊട്ടിജയ വൈകാതെ തിയേറ്ററുകളിലെത്തും.
കനാ കണ്ടേന്‍ എന്ന ചിത്രത്തിനു ശേഷം ഗോപിക അഭിനയിച്ച ചിത്രമാണിത്. ശ്രീകാന്ത് നായകനായ ഈ ചിത്രം സാമ്പത്തിക വിജയമായിരുന്നു. കനാ കണ്ടേനിന്റെ വിജയം തമിഴില്‍ ഉറച്ചുനില്‍ക്കാന്‍ ഗോപികയെ സഹായിച്ചു.
അന്യനു ശേഷം ഹാരിസ് ജയരാജ് സംഗീതം നല്‍കുന്ന ചിത്രമാണ് തൊട്ടി ജയ. ദുരൈ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിമ്പുവിന്റെ ചിത്രീകരണം നടന്നുവരുന്ന മറ്റൊരു ചിത്രം വല്ലവന്‍ ആണ്. ഈ ചിത്രത്തില്‍ നയന്‍താരയാണ് നായിക.


Click it and Unblock the Notifications