ബാലു മഹേന്ദ്രയുടെ ചിത്രത്തില്‍ ജയറാം
ബാലു മഹേന്ദ്രയുടെ ചിത്രത്തില്‍ ജയറാം
ബാലു മഹേന്ദ്രയുടെ തമിഴ് ചിത്രത്തില്‍ ജയറാം നായകനാവുന്നു. മറുപടിയും എന്ന സിനിമയ്ക്കു ശേഷം നീണ്ട ഇടവേള പിന്നിട്ടാണ് ബാലു മഹേന്ദ്ര പുതിയ ചിത്രം ഒരുക്കുന്നത്.
കമലഹാസന്‍ നായകനായ തെനാലി, പഞ്ചതന്ത്രം എന്നീ ചിത്രങ്ങളിലൂടെ തമിഴില്‍ ജയറാം ഏറെ ശ്രദ്ധേയനായി കഴിഞ്ഞു. ഈ ചിത്രങ്ങളിലെ കോമഡി വേഷങ്ങള്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നു.
നൈന എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ജയറാം ഇപ്പോള്‍. ഇരട്ടവേഷത്തിലാണ് ഈ ചിത്രത്തില്‍ ജയറാം അഭിനയിക്കുന്നത്. കോമഡിയും പ്രേതകഥയുമെല്ലാം ഇഴചേര്‍ന്ന ചിത്രമാണിത്.
മലയാളത്തില്‍ യാത്ര പോലുള്ള ഹിറ്റുകള്‍ തീര്‍ത്ത ബാലു മഹേന്ദ്ര കുറച്ചുകാലമായി സിനിമാ രാഗത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കഥൈ നേരം എന്ന ടെലിവിഷന്‍ പരിപാടി സംവിധാനം ചെയ്തുവരികയായിരുന്ന ബാലു മഹേന്ദ്ര ജയറാം നായകനാവുന്ന ചിത്രത്തിലൂടെ വീണ്ടും സിനിമാരംഗത്ത് സജീവമാവുകയാണ്.


Click it and Unblock the Notifications