തമിഴ് ചിത്രത്തില്‍ കലാഭവന്‍ മണി നായകന്‍
തമിഴ് ചിത്രത്തില്‍ കലാഭവന്‍ മണി നായകന്‍
തമിഴില്‍ വില്ലന്‍ കഥാപാത്രങ്ങളെ ഗംഭീരമായി അവതരിപ്പിച്ച് പേരെടുത്ത കലാഭവന്‍ മണി നായകവേഷമണിയുന്നു. നവാഗത സംവിധായകനായ ധര്‍മ ഒരുക്കുന്ന ശിങ്കാരചെന്നൈയിലാണ് കലാഭവന്‍ മണി നായനാവുന്നത്.
മൊട്ടകുമാര്‍ എന്ന ഓട്ടോറിക്ഷാ ഡ്രൈവറെയാണ് കലാഭവന്‍ മണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രണ്ട് നായകന്മാരുണ്ട്. പ്രസന്നയാണ് മറ്റൊരു നായകന്‍.
ജെമിനിയിലെ വില്ലന്‍ വേഷത്തിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ കലാഭവന്‍ മണി പിന്നീടും വില്ലന്‍ വേഷങ്ങളിലൂടെ തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വന്‍പ്രതിഫലമാണ് തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിന് മണി വാങ്ങുന്നത്.
ചിത്രത്തിന്റെ സംവിധായകനായ ധര്‍മ തന്നെയാണ് ചിത്രത്തിന്റെ രചനയും നടത്തുന്നത്.സംഗീതം ഒരുക്കുന്നത് കാര്‍ത്തിക് രാജാണ്.


Click it and Unblock the Notifications