Just In
- 6 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 7 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 8 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 8 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രേണുക മേനോന് തമിഴില്‍
രേണുക മേനോന് തമിഴില്‍
കന്നഡയിലും തെലുങ്കിലും സജീവമായ മലയാളനടി രേണുകാ മേനോന് തമിഴിലേക്കും കടക്കുന്നു. ജെയം രവി നായകനാവുന്ന ചിത്രത്തിലൂടെയാണ് രേണുകാ മേനോന് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യോഗേശ്വരന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മായാമോഹിതചന്ദ്രന്‍ എന്ന ചിത്രത്തിലാണ് രേണുക ആദ്യമായി അഭിനയിച്ചതെങ്കിലും നമ്മള് ആണ് രേണുകയുടെ റിലീസ് ചെയ്ത ആദ്യത്തെ ചിത്രം. മായാമോഹിതചന്ദ്രന്‍ ഇതുവരെ റിലീസിംഗിനെത്തിയിട്ടില്ല.
കമലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ നമ്മളില്‍ നായികാവേഷമാണ് രേണുക ചെയ്തതെങ്കിലും മലയാളത്തില്‍ പിന്നീട് ഈ നടിക്ക് കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. മലയാളത്തില്‍ പിന്നീട് രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് മീരക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചത്- മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, ഫ്രീഡം. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലെ രേണുകയുടെ കഥാപാത്രം ശ്രദ്ധേയമായില്ല. ജിഷ്ണുവിന്റെ നായികയായി അഭിനയിച്ച ഫ്രീഡം റീലീസ് ചെയ്യാനിരിക്കുന്നതേയുള്ളൂ.
മലയാളത്തില്‍ കാര്യമായ അവസരങ്ങളില്ലെങ്കിലും തെലുങ്കില്‍ നിന്നും കന്നഡയില്‍ നിന്നും ഈ നടിയെ തേടി അവസരങ്ങളെത്തുന്നുണ്ട്. ഹിന്ദി ചിത്രമായ ദേവദാസിന്റെ കന്നഡ റീമേക്കില്‍ ഐശ്വര്യാറായി അവതരിപ്പിച്ച കഥാപാത്രമായാണ് രേണുക അഭിനയിക്കുന്നത്.
ഇപ്പോള്‍ തമിഴില്‍ നിന്നും രേണുകയെ തേടി അവസരമെത്തിയിരിക്കുന്നു. മലയാളത്തില്‍ ശ്രദ്ധ നേടിയില്ലെങ്കിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ നടി.