twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമിഴില്‍ പൃഥ്വിരാജിന്റെ പാരിജാതം

    By Staff
    |

    തമിഴില്‍ പൃഥ്വിരാജിന്റെ പാരിജാതം

    കനാ കണ്ടേന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് പൃഥ്വിരാജ് തമിഴില്‍ അരങ്ങേറിയത്. തമിഴില്‍ നിന്ന് വില്ലന്‍ വേഷങ്ങള്‍ വീണ്ടും തേടിയെത്തിയെങ്കിലും മലയാളത്തില്‍ നായകനായിരിക്കുമ്പോള്‍ തമിഴില്‍ വില്ലനായി തുടരേണ്ടതില്ലെന്ന് പൃഥ്വിരാജ് തീരുമാനിക്കുകയായിരുന്നു. ഏതായാലും ഭാഗ്യരാജ് ഒരുക്കുന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് തമിഴിലും നായകനാവുകയാണ്.

    ഒരു കാലത്ത് തമിഴിലെ ഹിറ്റ്മേക്കറായിരുന്ന ഭാഗ്യരാജ് ഒരു ഇടവേളക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിന് പാരിജാതം എന്നാണ് പേരിട്ടിരിക്കുന്നത്. ഭാഗ്യരാജ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. യുവനടന്‍മാരുടെ പട്ടികയില്‍ ഒരു തിരച്ചില്‍ നടത്തിയതിനു ശേഷമാണ് ഭാഗ്യരാജ് പൃഥ്വിരാജിനെ ചിത്രത്തിലെ നായകനാക്കാന്‍ തീരുമാനിച്ചത്.

    ഭാഗ്യരാജിന്റെയും മുന്‍കാല ചലച്ചിത്രനടി പൂര്‍ണിമാ ജയറാമിന്റെയും മകളായ ശരണ്യയാണ് ചിത്രത്തിലെ നായിക. പാരിജാതത്തിലൂടെ മകളെ ഭാഗ്യരാജ് ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തുകയാണ്.

    പാരിജാതം പ്രൊജക്ട് ഭാഗ്യരാജ് നേരത്തെ ആസൂത്രണം ചെയ്തിരുന്നതാണ്. പല കാരണങ്ങളാല്‍ ആ പ്രൊജക്ട് മാറ്റിവയ്ക്കേണ്ടിവന്നു. ഇതിനിടെ നടനെന്ന നിലയില്‍ വീണ്ടും തമിഴ് സിനിമയില്‍ തിരിച്ചെത്തിയ ഭാഗ്യരാജ് ഒരു ഇടവേളക്കു ശേഷം പാരിജാതത്തിന്റെ ജോലികള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

    തന്റെ മുന്‍കാല ചിത്രങ്ങളെ പോലെ ഈ ചിത്രത്തിന്റെ തിരക്കഥയും ഭാഗ്യരാജാണ് രചിക്കുന്നത്. ശരണ്യ അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മകളെ ചിത്രത്തിലെ നായികയാക്കാന്‍ തീരുമാനിച്ചതെന്ന് ഭാഗ്യരാജ് പറഞ്ഞു. കനാ കണ്ടേനില്‍ വില്ലന്‍ വേഷത്തില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച പൃഥ്വിരാജിനെ നായകനാക്കാനും തീരുമാനിച്ചു.

    കനാ കണ്ടേന്‍ എന്ന ചിത്രത്തിനു ശേഷം ജയം രവി നായകനാവുന്ന ഇദയ തിരുടന്‍ എന്ന ചിത്രത്തിലും വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ പൃഥ്വിരാജിന് ക്ഷണം ലഭിച്ചതാണ്. വില്ലന്‍ വേഷം ഇനിയും അവതരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തെ തുടര്‍ന്ന് ഈ ചിത്രത്തില്‍ നിന്നും പൃഥി പിന്‍മാറുകയായിരുന്നു.

    പാരിജാതം പഴയ ചിത്രത്തിന്റെ പേര് പോലെ തോന്നിപ്പിക്കുന്നതിനാല്‍ പുതിയ പേരിടുന്നതിനെ കുറിച്ചും ഭാഗ്യരാജ് ആലോചിക്കുന്നുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X