സായികുമാര്‍ തമിഴില്‍ നായകന്‍
സായികുമാര്‍ തമിഴില്‍ നായകന്‍
മലയാളത്തില്‍ വില്ലന്‍ വേഷങ്ങളില്‍ കസറുന്ന സായികുമാര്‍ തമിഴില്‍ നായകനായി വേഷമിടുന്നു. ടി. വെങ്കിടേഷ് സംവിധാനം ചെയ്യുന്ന ചെന്നൈ ബന്ദ് എന്ന ചിത്രത്തിലാണ് സായ്കുമാര്‍ നായകനാവുന്നത്.
തമിഴ്നാട് രാഷ്ട്രീയത്തിലെ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവം സിനിമയാക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഒരു സംഭവത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ.
രസികയാണ് ചിത്രത്തിലെ നായിക. മുംതാസിന്റെ പകരക്കാരിയായി സിനിമയിലെത്തിയ ഗുംതാസ് പ്രത്യക്ഷപ്പെടുന്ന ഗാനരംഗങ്ങള്‍ സിനിമയിലുണ്ട്.
എട്ടോളം സ്റണ്ട് രംഗങ്ങളുള്ള ചിത്രം ആക്ഷന് പ്രാധാന്യമുള്ളതാണ്. സായ്കുമാറിന് ഈ ചിത്രം തമിഴില്‍ ഒരു ബ്രേക്ക് നല്‍കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications