പറക്കും തളികയും അപ്പൂട്ടനും തമിഴിലേക്ക്
പറക്കും തളികയും അപ്പൂട്ടനും തമിഴിലേക്ക്
കേരളത്തില്‍ ഇപ്പോള്‍ തകര്‍ത്തോടുന്ന താഹയുടെ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ് ചിത്രത്തിന്റെ സംവിധായകനും താഹ തന്നെയാണ്. പായും തളികൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ദിലീപിന്റെ വേഷത്തില്‍ മാധവന്‍, പ്രശാന്ത് എന്നിവരെ പരിഗണിച്ചുവരുന്നു. ഹരിശ്രീ അശോകന്‍ ചെയ്ത വേഷം വിവേക് ചെയ്യും. നിത്യാദാസ് അവതരിപ്പിച്ച കഥാപാത്രത്തെ ഭൂമികയായിരിക്കും അവതരിപ്പിക്കുക. പി.വാസുവിന്റെ വേഷം അദ്ദേഹം തന്നെ അവതരിപ്പിക്കും.
മലയാളത്തിലെ കഥയില്‍ നിന്നും ചെറിയ വ്യത്യാസങ്ങളോടെയായിരിക്കും തമിഴ് തിരക്കഥ രചിക്കുക. തിരക്കഥയും സംഭാഷണവും ബാലകുമാരന്‍ എഴുതുന്നു. വൈരമുത്തുവിന്റെ വരികള്‍ക്ക് ദേവ സംഗീതം നല്‍കും. പറക്കും തളിക നിര്‍മ്മിച്ച കലാസംഘം തന്നെയാണ് തമിഴ്ചിത്രവും നിര്‍മ്മിക്കുന്നത്.
അപ്പൂട്ടന്‍ കൗണ്ടര്‍ പാര്‍ട്ടിയാകുന്നു
ജയറാം നായകനായി അഭിനയിച്ച് വന്‍വിജയം നേടിയ കൊട്ടാരം വീട്ടില്‍ അപ്പൂട്ടനും തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. കൗണ്ടര്‍ പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയറാമിന്റെ വേഷം സത്യരാജാണ് അവതരിപ്പിക്കുന്നത്. നായിക ശ്രുതിയുടെ വേഷം പ്രത്യുഷ ചെയ്യും.
സംവിധാനം ആരതി കുമാര്‍. മണിവര്‍ണന്‍, വടിവേലു, അനു മോഹന്‍, മയില്‍ സ്വാമി, ദാമു തുടങ്ങിയവരും അഭിനയിക്കുന്നു. ദേവയാണ് സംഗീതം. യു.കെ. ശെന്തില്‍ കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജി.ആര്‍. ഗോള്‍ഡു ഫിലിംസിന്റെ ബാനറില്‍ ആര്‍. മുരുകന്‍, ആര്‍. സ്വാമികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കൗണ്ടര്‍ പാര്‍ട്ടി നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications