നവ്യാനായരും തമിഴില്‍

By Staff

നവ്യാനായരും തമിഴില്‍

മലയാളത്തിലെ മുന്‍നിര നായികമാരുടെ നിരയില്‍ നിന്ന് നവ്യാ നായരും തമിഴിലേക്ക് പ്രവേശിക്കുന്നു. നടന്‍ പ്രകാശ്രാജ് സംവിധാനം ചെയ്യുന്ന കൂത്തുപട്ടരൈ എന്ന ചിത്രത്തിലൂടെയാണ് നവ്യ തമിഴില്‍ അരങ്ങേറ്റം നടത്തുന്നത്.

മലയാളത്തിലെ പ്രമുഖ നായികാതാരങ്ങളായ കാവ്യാ മാധവനും മീരാ ജാസ്മിനും പിന്നാലെയാണ് നവ്യയും തമിഴിലെത്തുന്നത്. മീരാ ജാസ്മിന്‍ തമിഴില്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും ചെയ്യേണ്ടിവന്നാല്‍ അതിന് മടിയില്ലെന്ന് തമിഴിലെ തന്റെ അരങ്ങേറ്റം സംബന്ധിച്ച് നവ്യ പറഞ്ഞു.

തമിഴിലെ പുതിയ താരമായ പ്രസന്നയാണ് കൂത്തുപട്ടരൈയില്‍ നവ്യയുടെ നായകനാവുന്നത്. ഇടത്തരം കുടുംബത്തില്‍ നിന്ന് വരുന്ന രണ്ടുപേരുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്. ഇവരുടെ പ്രണയം പൂവണിയാന്‍ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരനായ ഒരാള്‍ സഹായിക്കുന്നു. ഇയാളുടെ വേഷം ചെയ്യുന്നത് സംവിധായകനായ പ്രകാശ്രാജാണ്.

രമേഷ് വിനായകമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നളദമയന്തിയിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് രമേഷ് വിനായകം. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തയാഴ്ച തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X