നയന്‍താരയും തമിഴിലേക്ക്
നയന്‍താരയും തമിഴിലേക്ക്
മലയാളത്തിലെ മറ്റ് മുന്‍നിര നടിമാര്‍ക്ക് പിന്നാലെ നയന്‍താരയും തമിഴിലേക്ക് കടക്കുന്നു. ശരത്കുമാര്‍ നായകനാവുന്ന അയ്യ എന്ന ചിത്രത്തില്‍ നായികാവേഷം ചെയ്താണ് നയന്‍താര തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്.
നവ്യാനായരെയാണ് ഈ റോളില്‍ ആദ്യം പരിഗണിച്ചിരുന്നത്. ശരത്കുമാര്‍ ഡബിള്‍റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് അയ്യ. നേരത്തെ ശരത്കുമാര്‍ നനായി അഭിനയിക്കുന്നുവെന്നതിന്റെ പേരില്‍ ഈ ചിത്രം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഹരി സംവിധാനം ചെയ്യുന്ന ഈ ചിത്രം കെ. ബാലചന്ദറിന്റെ കവിതാലയ പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്.
മീരാ ജാസ്മിന്‍, നവ്യാ നായര്‍, ഗീതു മോഹന്‍ദാസ്, കാവ്യാ മാധവന്‍ എന്നിവര്‍ക്കു പിന്നാലെയാണ് നയന്‍താരയും തമിഴിലേക്ക് കടക്കുന്നത്. മലയാളത്തില്‍ നിന്ന് തമിഴിലെത്തി മുന്‍നിര നടിയായി ഉയരാന്‍ കഴിഞ്ഞത് മീരാ ജാസ്മിന് മാത്രമാണെങ്കിലും മലയാളത്തിലെ പ്രമുഖനടിമാര്‍ തമിഴില്‍ പരീക്ഷണം തുടരുകയാണ്.
നയന്‍താരക്ക് പുറമെ ഭാവനയും രേണുകാമേനോനും തമിഴില്‍ പരീക്ഷണം നടത്തുന്നുണ്ട്. ദൂത് എന്ന ചിത്രത്തില്‍ ഭരതിന്റെ നായികയായാണ് ഭാവന തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജെയംരവി നായകനാവുന്ന ചിത്രത്തിലൂടെയാണ് രേണുകാ മേനോന്‍ തമിഴിലേക്ക് കടക്കുന്നത്.


Click it and Unblock the Notifications