ഗീതു വീണ്ടും തമിഴില്‍

By Staff

ഗീതു വീണ്ടും തമിഴില്‍

നളദമയന്തി എന്ന ചിത്രത്തിനു ശേഷം ഗീതു മോഹന്‍ദാസ് വീണ്ടും തമിഴിലേക്ക് കടക്കുന്നു. തമിഴിലെ പ്രഗത്ഭ സംവിധായകന്‍ കെ. ബാലചന്ദറിന്റെ പുതിയ ചിത്രത്തിലാണ് ഗീതു നായികയാവുന്നത്.

പൊയ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശ്രീലങ്കയില്‍ ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്. ഏറെ അഭിനയപ്രധാനമായ വേഷമാണ് ഗീതുവിന് ഈ ചിത്രത്തില്‍. തെലുങ്ക് നടന്‍ ഉദയ്കിരണ്‍ ആണ് ചിത്രത്തിലെ നായകന്‍.

ഇതിനു മുമ്പ് തമിഴില്‍ നളദമയന്തിയില്‍ മാത്രമാണ് ഗീതു അഭിനയിച്ചിട്ടുള്ളത്. ആ ചിത്രത്തില്‍ മാധവന്റെ നായികയായിരുന്നു ഗീതു. നളദമയന്തിയുടെ ചിത്രീകരണം ഭൂരിഭാഗവും ആസ്ത്രേല്യയിലായിരുന്നെങ്കില്‍ പൊയ്യുടെ മിക്ക ഭാഗവും ശ്രീലങ്കയിലാണ് ചിത്രീകരിക്കുന്നത്.

20 ദിവസം ചെന്നൈയില്‍ ചിത്രീകരണം നടത്തിയതിനു ശേഷം ഷൂട്ടിംഗിനായി ശ്രീലങ്കയിലെത്തുകയായിരുന്നു. ശ്രീലങ്കയിലെ കാന്‍ഡിയിലും കൊളംബോയിലുമായിട്ടാണ് ചിത്രീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X