ധനുഷിന്റെ നായികയായി മീര

By Staff

ധനുഷിന്റെ നായികയായി മീര

തമിഴില്‍ മീരാ ജാസ്മിന് ഇപ്പോള്‍ അത്ര നല്ല സമയമല്ല. വിജയ്, മാധവന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ നായികയായി തമിഴില്‍ വളരെ പെട്ടെന്നു തന്നെ ഒന്നാം നിര നടിയായി മാറിയെങ്കിലും പിന്നീട് മീരയുടെ തമിഴിലെ കരിയര്‍ഗ്രാഫ് താഴോട്ടു പോവുന്നതാണ് കണ്ടത്.

അസിനെയും ഭാവനയെയും പോലുള്ള മലയാളനടിമാര്‍ തമിഴില്‍ ഇപ്പോള്‍ അരങ്ങു വാഴുമ്പോള്‍ കരിയര്‍ഗ്രാഫില്‍ അവര്‍ക്കു താഴെയാണ് മീരയുടെ സ്ഥാനം. എങ്കിലും തമിഴില്‍ ഗോപികയെ പോലെ ചിത്രങ്ങളില്ലാത്ത അവസ്ഥ മീരക്കില്ല. ധനുഷിന്റെ പുതിയ ചിത്രത്തില്‍ മീരയാണ് നായികയാവുന്നത്.


തമിഴിലെ പ്രമുഖ നൃത്തസംവിധായകനും പ്രഭുദേവയുടെ സഹോദരനുമായ രാജു സുന്ദരമാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു തെലുങ്ക് ചിത്രത്തിലൂടെ പ്രഭുദേവ സംവിധാനരംഗത്തേക്ക് വിജയകരമായി പ്രവേശിച്ചുകഴിഞ്ഞു. തന്റെ ആദ്യതമിഴ് ചിത്രം പ്രഭുദേവ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. സഹോദരനു പിന്നാലെ രാജു സുന്ദരവും സംവിധാനത്തിലേക്കു തന്നെ.

പരട്ടൈ അഥവാ അഴകു സുന്ദരം എന്നാണ് ചിത്രത്തിന്റെ പേര്. സണ്ടക്കോഴിക്കു ശേഷം മീരാ ജാസ്മിന്‍ നായികയാവുന്ന ചിത്രമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X