ധനുഷിന്റെ നായികയായി ഗോപിക
ധനുഷിന്റെ നായികയായി ഗോപിക
തമിഴില്‍ നിന്നും ഗോപികയെ തേടി ഒന്നിനു പിറകെ ഒന്നായി അവസരങ്ങളെത്തുകയാണ്. തമിഴില്‍ തിരക്കേറിയ നടിയായി മാറിക്കഴിഞ്ഞ ഗോപിയുടെ പുതിയ ചിത്രമാണ് അശോക്മിത്രന്‍. ഈ ചിത്രത്തില്‍ ധനുഷിന്റെ നായികയായാണ് ഗോപിക അഭിനയിക്കുന്നത്.
ധനുഷിനൊപ്പം ഗോപിക ആദ്യമായാണ് വേഷമിടുന്നത്. ഭാഗ്യരാജും സുഹാസിനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എന്ന സവിശേഷത കൂടി അശോക്മിത്രനുണ്ട്. ധനുഷിന്റെ മാതാപിതാക്കളായാണ് ഭാഗ്യരാജും സുഹാസിനിയും ചിത്രത്തില്‍ അഭിനയിക്കുന്നത്.
മൂന്ന് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഭാഗ്യരാജ് അഭിനയരംഗത്ത് മടങ്ങിയെത്തുന്നത്. കഥയെയും കഥാപാത്രത്തെയും ഇഷ്ടപ്പെട്ടതിനാലാണ് അഭിനയിക്കാമെന്നേറ്റതെന്ന് ഭാഗ്യരാജ് പറഞ്ഞു.
കരു പളനിയപ്പനാണ് ചിത്രത്തിന്റെ സംവിധായകന്‍. സേലം ചന്ദ്രശേഖരന്‍ ചിത്രം നിര്‍മിക്കുന്നു. സംഗീതം വിദ്യാസാഗര്‍. ഛായാഗ്രഹണം ആര്‍.ദിവാകര്‍.


Click it and Unblock the Notifications