ബാലു മഹേന്ദ്ര ചിത്രത്തിലൂടെ രമ്യ വീണ്ടും
ബാലു മഹേന്ദ്ര ചിത്രത്തിലൂടെ രമ്യ വീണ്ടും
വിവാഹത്തിന് ശേഷം രമ്യാകൃഷ്ണന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തില്‍ തമിഴിലെ പുതിയ ഹരമായ ധനുഷ് നായകനാവുന്നു.
ജൂലി ഗണപതി എന്ന ചിത്രത്തിന് ശേഷം ബാലു മഹേന്ദ്ര ഒരുക്കുന്ന ചിത്രമാണിത്. ജയറാം നായകനായ ജൂലി ഗണപതിയിലും രമ്യാ കൃഷ്ണന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അത് ഒരു കനാക്കാലം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഒരു ഇടവേളക്ക് ശേഷം ജൂലി ഗണപതിയിലൂടെ തിരിച്ചുവന്ന ബാലു മഹേന്ദ്ര തന്നെയാണ് പുതിയ ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. രമ്യാകൃഷ്ണന്‍ ഒരു വ്യത്യസ്ത കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിവാഹത്തിന് ശേഷവും താന്‍ അഭിനയം തുടരുമെന്ന് നേരത്തെ തന്നെ രമ്യാ കൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
തുള്ളുവതോ ഇളമൈ, കാതല്‍ കൊണ്ടേന്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ഹരമായി മാറിയ ധനുഷ് നായകനാവുന്ന ചിത്രത്തില്‍ പതിനാറുകാരിയായ ഒരു പെണ്‍കുട്ടിയാണ് നായികയാവുന്നത്.


Click it and Unblock the Notifications