twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീനാക്ഷിക്ക് തമിഴില്‍ വിലക്ക്

    By Staff
    |

    മീനാക്ഷിക്ക് തമിഴില്‍ വിലക്ക്

    മലയാളത്തില്‍ അവസരങ്ങള്‍ തേടിവരികയാണെങ്കിലും മാതൃഭാഷയായ തമിഴിലെ മീനാക്ഷിയുടെ സിനിമാജീവിതം അവസാനിച്ചമട്ടാണ്. തമിഴ് സിനിമാ നിര്‍മാതാക്കളുടെ സംഘടന വിലക്ക് പ്രഖ്യാപിച്ചതോടെ തമിഴില്‍ ഇനി ഈ നടിക്ക് അവസരങ്ങള്‍ കിട്ടുമോയെന്ന കാര്യം സംശയമാണ്.

    മലയാളത്തില്‍ മീനാക്ഷിയെന്നും തമിഴില്‍ ശാര്‍മിളിയെന്നും അറിയപ്പെടുന്ന ഈ നടി ഒരു ടിവി അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിലക്ക് കല്പിക്കാന്‍ കാരണമായത്. തന്നെ തമിഴ് സിനിമകളില്‍ നായികയാക്കാന്‍ സംവിധായകരും നിര്‍മാതാക്കളും മടി കാണിക്കുന്നെന്നും താന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതാണ് ഇതിന് കാരണമെന്നും ടിവി അഭിമുഖത്തില്‍ ശാര്‍മിളി പറഞ്ഞു. അഭിമുഖത്തിലെ ഈ പരാമര്‍ശങ്ങള്‍ നിര്‍മാതാക്കളെ ചൊടിപ്പിച്ചു. തുര്‍ന്നാണ് ശാര്‍മിളിക്ക് വിലക്കേര്‍പ്പെടുത്താന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചത്.

    തമിഴില്‍ വിലക്കേര്‍പ്പെടുത്തിയെങ്കിലും മലയാളത്തില്‍ ഈ നടിക്ക് അവസരങ്ങളേറെയാണ്. കാക്കക്കറുമ്പന്‍ എന്ന ആദ്യമലയാളച്ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്നെ മലയാളത്തിലെ തന്റെ പേരായി സ്വീകരിച്ച ശാര്‍മിളി എന്ന മീനാക്ഷി വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. തമിഴിലും തെലുങ്കിലും ഈ നടി അഭിനയിച്ച ചിത്രങ്ങളൊന്നും വിജയിച്ചില്ലെങ്കിലും വെള്ളിനക്ഷത്രം സൂപ്പര്‍ഹിറ്റായതോടെ ഈ നടിയുടെ മലയാളത്തിലെ ഭാഗ്യം തെളിഞ്ഞു.

    കാക്കക്കറുമ്പനും വെള്ളിനക്ഷത്രത്തിനും ശേഷം യൂത്ത് ഫെസ്റിവല്‍, ജൂനിയര്‍ സീനിയര്‍, ഗഫൂര്‍ കാ ദോസ്ത് തുടങ്ങിയ ഒരു പിടി ചിത്രങ്ങളാണ് ഈ നടിയെ തേടിയെത്തിയത്. എല്ലാ ചിത്രങ്ങളിലും നായികവേഷം തന്നെ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X