നയന്റെ നൃത്തത്തിന് 10 ലക്ഷം!

By Staff

നയന്റെ നൃത്തത്തിന് 10 ലക്ഷം!

പ്രമുഖ നടിമാര്‍ ഐറ്റം നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത് പതിവായിട്ടുണ്ട്. ബോളിവുഡിലും പ്രമുഖനടിമാരുടെ ഐറ്റം നൃത്തരംഗം ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റായി ഉയര്‍ത്തിക്കാട്ടാറുമുണ്ട്. നയന്‍താരയും ഐറ്റം നൃത്തക്കാരിയുടെ വേഷമണിയുന്നു. ഐറ്റം നൃത്തത്തിന് നയന്‍താര വാങ്ങിയതോ 10 ലക്ഷം രൂപ!

മുപ്പത്തഞ്ചും നാല്പതും ലക്ഷം രൂപയായി തമിഴിലെ മുന്‍നിര നടിമാരുടെ പ്രതിഫലം കുതിച്ചുയര്‍ന്നിട്ടുണ്ട്. സിനിമയില്‍ നായികയായി വേഷമിട്ടാലാണ് ഈ പ്രതിഫലം ലഭിക്കുന്നത്. അതേ സമയം കേവലം ഒരു നൃത്തരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ടതിനാണ് നയന്‍താര 10 ലക്ഷം രൂപ പ്രതിഫലമായി വാങ്ങിയത്. തമിഴിലെ മുന്‍നിര നടിയായി കഴിഞ്ഞ നയന്‍താരയുടെ ഐറ്റം നമ്പര്‍ ചിത്രത്തിന്റെ ഹൈലൈറ്റാവുമെങ്കില്‍ ഇത്രയും പ്രതിഫലം വാങ്ങുന്നതിനെന്ത് എന്നായിരിക്കും നൃത്തക്കാരിയുടെ ചോദ്യം.

വിജയ് നായകനാവുന്ന ശിവകാശി എന്ന ചിത്രത്തിലാണ് നയന്‍താര ഐറ്റം നൃത്തക്കാരിയായി പ്രത്യക്ഷപ്പെട്ടത്. ഈ രംഗത്തില്‍ വിജയ്ക്കൊപ്പമാണ് നയന്‍താര നൃത്തം വയ്ക്കുന്നത്. വിജയ് പ്രത്യേക താത്പര്യമെടുത്ത് ക്ഷണിച്ചതിനാലാണത്രെ നയന്‍താര നൃത്തരംഗത്ത് മാത്രമായി അഭിനയിക്കാന്‍ തയ്യാറായത്. സിമ്രാനെയായിരുന്നു തന്നോടൊപ്പം ചുവടുവയ്ക്കാന്‍ ആദ്യം വിജയ് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഗര്‍ഭിണിയായതിനാല്‍ സിമ്രാന്‍ നൃത്തരംഗത്തു അഭിനയിക്കുന്നതില്‍ നിന്നും പിന്‍മാറി.

തെലുങ്കില്‍ നിന്ന് തമിഴിലെത്തിയ മലയാളിയായ അസിനാണ് ചിത്രത്തിലെ നായിക. മലയാള നടന്‍ മുരളിയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X