റോജയും ശെല്‍വമണിയും വിവാഹിതരായി

By Staff

റോജയും ശെല്‍വമണിയും വിവാഹിതരായി

ചെന്നൈെ : ഏറെക്കാലത്തെ പ്രണയത്തിനു ശേഷം തമിഴ് നടി റോജയും സംവിധായകന്‍ ആര്‍. കെ. ശെല്‍വമണിയും വിവാഹിതരായി.

ബുധനാഴ്ച രാവിലെ ഏഴിനും 7.45നും ഇടയ്ക്കുളള മുഹൂര്‍ത്തത്തില്‍ തിരുപ്പതി തിരുച്ചാനൂരിലെ ആര്‍. കെ. കല്യാണ മണ്ഡപത്തില്‍ വച്ചായിരുന്നു വിവാഹം. റോജ ആന്ധ്രാ സ്വദേശിനിയും ശെല്‍വമണി തമിഴ്നാട്ടുകാരനുമാണ്.

ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയെ വധൂ വരന്മാര്‍ പൊന്നാട ചാര്‍ത്തി സ്വീകരിച്ചു. ഇരുവരും നായിഡുവിന്റെ കാലു തൊട്ട് അനുഗ്രഹം വാങ്ങി.

നടന്മാരായ അര്‍ജുന്‍, രാമരാജന്‍, ത്യാഗു, നടി പൂജ, സംവിധായകരായ എസ്. എ. ചന്ദ്ര ശേഖര്‍, ബാലു മഹേന്ദ്ര, ആര്‍. വി. ഉദയകുമാര്‍, നിര്‍മ്മാതാക്കളായ ബ്രാഹിം റാവുത്തര്‍, മുരളീധരന്‍, സ്വാമി നാഥന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വ്യാഴാഴ്ച വൈകുന്നേരം ചെന്നൈയില്‍ വധൂവരന്മാര്‍ക്ക് തമിഴ് സിനിമാ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X