എന്റെ വീട് അപ്പൂന്റേം... തമിഴിലേക്ക്
എന്റെ വീട് അപ്പൂന്റേം... തമിഴിലേക്ക്
മലയാളത്തിലെ കഴിഞ്ഞ വിഷുചിത്രങ്ങളില്‍ കുടുംബ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച എന്റെ വീട് അപ്പൂന്റേം... തമിഴില്‍ റീമേക്ക് ചെയ്യുന്നു.
തമിഴ് സംവിധായകന്‍ കെ. ഷാജഹാനാണ് എന്റെ വീട് അപ്പൂന്റേം... തമിഴിലാക്കുന്നത്. ഷാജഹാന്‍ തന്നെ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നു.
മലയാളത്തില്‍ ജയറാം അവതരിപ്പിച്ച കഥാപാത്രമായി പാര്‍ഥിപനും ജ്യോതിര്‍മയി അവതരിപ്പിച്ച കഥാപാത്രമായി ദേവയാനിയുമാണ് അഭിനയിക്കുന്നത്. മലയാള ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഷമ്മി തിലകന്‍ തമിഴിലുമുണ്ട്. നാസര്‍, വടിവേലു തുടങ്ങിയ തമിഴിലെ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
എസ്. എസ്. രാജ്കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം തെലുങ്കില്‍ നിര്‍മിയ്ക്കാനും പദ്ധതിയുണ്ട്.


Click it and Unblock the Notifications