സത്യരാജ് പത്ത് വേഷങ്ങളില്‍

By Staff

സത്യരാജ് പത്ത് വേഷങ്ങളില്‍

ഒരു സിനിമയില്‍ ഒരു നടന് എത്ര കഥാപാത്രങ്ങളെ വരെ അവതരിപ്പിക്കാം? അതിനാരും പരിധി കല്പിച്ചിട്ടില്ല. ഒരു സിനിമയില്‍ ഏറ്റവും കൂടുതല്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ത്യന്‍ നടനെന്ന റെക്കോഡ് ഇതുവരെ അജിത്തിനും ശിവാജി ഗണേശനുമായിരുന്നു. ഇനി അത് സത്യരാജിന് സ്വന്തമാവും.

മഹാനടികന്‍ എന്ന പുതിയ ചിത്രത്തില്‍ സത്യരാജ് പത്ത് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇനി അജിത്തിന്റെയും ശിവാജി ഗണേശന്റെയും പ്രകടനം പഴങ്കഥ. നവരാത്രി എന്ന ചിത്രത്തില്‍ ശിവാജി ഗണേശന്‍ ഒമ്പത് കഥാപാത്രങ്ങളായാണ് പ്രത്യക്ഷപ്പെട്ടത്. അജിത്തും ഒരു സിനിമയില്‍ ഒമ്പത് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്- സിറ്റിസണ്‍ എന്ന ചിത്രത്തില്‍. ഇവരെ കടത്തിവെട്ടാനാണ് സത്യരാജ് ഒരുങ്ങുന്നത്.

ഇരട്ടവേഷങ്ങള്‍ സിനിമയില്‍ സാധാരണമാണെങ്കിലും രണ്ടിലേറെ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കൗതുകം സൃഷ്ടിക്കാന്‍ പല നടന്‍മാരും തുനിഞ്ഞിട്ടുണ്ട്. മൈക്കിള്‍ മദന്‍ കാമരാജന്‍ എന്ന ചിത്രത്തില്‍ കമലഹാസന്‍ നാല് കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

മലയാളത്തിലും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. മാജിക് ലാംപ് എന്ന ചിത്രത്തില്‍ ജയറാം നാല് കഥാപാത്രങ്ങളായാണ് വേഷമിട്ടത്. കലാഭവന്‍ മണി തന്റെ പുതിയ ചിത്രമായ ക്ഷത്രിയത്തില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X