സത്യരാജിനൊപ്പം ജ്യോതിര്‍മയി

By Staff

സത്യരാജിനൊപ്പം ജ്യോതിര്‍മയി

മീശമാധവനിലെ ചിങ്ങം മാസം വന്നു ചേര്‍ന്നാല്‍.. ഗാനരംഗം ജ്യോതിര്‍മയിയുടെ കരിയര്‍ മാറ്റിമറിച്ചു. വിവാഹത്തോടെ മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞെങ്കിലും വിവാഹത്തിനു ശേഷം മറ്റൊരു ഗാനരംഗം ജ്യോതിര്‍മയിക്ക് തിരിച്ചുവരവിന് കളമൊരുക്കി. ഇദയതിരുടന്‍ എന്ന തമിഴ് ചിത്രത്തിലെ ഐറ്റം നമ്പര്‍. ഇനിയിപ്പോള്‍ തിരിഞ്ഞുനോക്കാന്‍ ജ്യോതിര്‍മയിക്ക് സമയമില്ല.

തമിഴില്‍ ഒരു പിടി പുതിയ അവസരങ്ങളാണ് ജ്യോതിര്‍മയിയെ തേടിയെത്തിയത്. ഏറ്റവുമൊടുവില്‍ സത്യരാജിന്റെ നായികയാവാനുള്ള അവസരം. അതും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ദ്രാവിഡ കഴക പ്രസ്ഥാനത്തിന്റെ നേതാവുമായ തന്തൈപെരിയോര്‍ ഇ.രാമസ്വാമിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍.

പെരിയോറുടെ ഭാര്യയായാണ് ജ്യോതിര്‍മയി ചിത്രത്തില്‍ അഭിനയിക്കുന്നത്. പെരിയോറായി സത്യരാജ് വേഷമിടുന്നു. ജ്ഞാനരാജശേഖരനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

ഭവം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹയായ ജ്യോതിര്‍മയിക്ക് ഏറെ അഭിനയസാധ്യതയുള്ള വേഷമാണ് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. പെരിയോറിന്റെ ഭാര്യ നാഗമ്മ വിവാഹസമയത്ത് ഒരു ഗ്രാമീണപെണ്‍കൊടിയായിരുന്നെങ്കിലും പില്‍ക്കാലത്ത് അവര്‍ പെരിയോറിനൊപ്പം സമരരംഗത്തേക്കിറങ്ങിയിരുന്നു. ഗ്രാമീണ പെണ്‍കൊടിയില്‍ നിന്ന് സമരനായികയിലേക്കുള്ള നാഗമ്മയുടെ പരിവര്‍ത്തനമാണ് ജ്യോതിര്‍മയിക്ക് വെള്ളിത്തിരയില്‍ അവതരിപ്പിക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X