മീര പള്ളിക്കൂടത്തില്‍
മീര പള്ളിക്കൂടത്തില്‍
രസതന്ത്രത്തിനു ശേഷം മീരാ ജാസ്മിന്‍ പുതിയ മലയാള ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല. ലെനിന്‍ രാജേന്ദ്രന്റെ നായികാപ്രധാനമായ നറുനിലാവ് എന്ന ചിത്രം പൂര്‍ത്തിയാക്കിയെങ്കിലും ആ ചിത്രത്തിന്റെ റിലീസിംഗ് തീരുമാനിച്ചിട്ടില്ല.
വര്‍ഷത്തില്‍ മീരാ ജാസ്മിന്റെ ഒരു മലയാള ചിത്രം എന്ന പതിവ് ഈ വര്‍ഷവും തെറ്റാനിടയില്ല. രസതന്ത്രത്തിനു ശേഷം മറ്റൊരു മലയാള ചിത്രവും മീരയുടേതായി ഈ വര്‍ഷം പുറത്തിറങ്ങാനിടയില്ല.
അതേ സമയം തമിഴില്‍ നേരത്തെ മുന്‍നിര നടിയായി വിലസിയപ്പോഴുണ്ടായിരുന്ന തിരക്ക് ഇപ്പോഴില്ലെങ്കിലും ചിത്രങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. ധനുഷിന്റെ പുതിയ ചിത്രത്തില്‍ നായികയാവുന്ന മീര അതിനു ശേഷമുള്ള ചിത്രവും കരാറായി കഴിഞ്ഞു. മിഷ്കിന്‍ സംവിധാനം ചെയ്യുന്ന പള്ളിക്കൂടം ആണ് മീരയുടെ പുതിയ തമിഴ് ചിത്രം.
ഭാവനക്ക് തമിഴില്‍ അരങ്ങേറ്റം ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ചിത്തിരം പേശുതടിയുടെ സംവിധായകനായ മിഷ്കിന്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ നായകനാവുന്നതും മിഷ്കിനാണ്.


Click it and Unblock the Notifications