കാര്‍ത്തികയും തമിഴിലെത്തി

By Staff

കാര്‍ത്തികയും തമിഴിലെത്തി

തമിഴില്‍ മലയാളി തരംഗമാണ് ഇപ്പോള്‍. മുമ്പൊരിക്കലും മലയാള നടിമാര്‍ തമിഴില്‍ ഇതുപോലെ വിജയക്കൊടി നാട്ടിയിട്ടില്ല. രണ്ടാം നിര നടിയായാലും തമിഴിലിലെത്തുന്നതോടെ താരമൂല്യത്തിന്റെ പുതിയ ഉയരങ്ങളിലെത്തുന്നു.

ഏറ്റവുമൊടുവില്‍ മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ ഭാവനയ്ക്കും സംവൃതയ്ക്കും പിന്നാലെ മറ്റൊരു നടി കൂടി തമിഴിലെത്തുന്നു- കാര്‍ത്തിക. മലയാളത്തില്‍ ഉപനായികാവേഷങ്ങളും ചെറുകിട സിനിമകളില്‍ നായികാവേഷങ്ങളും ചെയ്തിട്ടുള്ള കാര്‍ത്തിക ചെമ്പരത്തി പോലുള്ള സൂപ്പര്‍ഹിറ്റുകളൊരുക്കിയ ആര്‍.കെ.ശെല്‍വമണി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തമിഴിലെത്തുന്നത്.

പുലാന്‍ വിസരണൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രശാന്താണ് നായകന്‍. മെഡിക്കല്‍ വിദ്യാര്‍ഥിയായ സംയുക്ത എന്ന കഥാപാത്രമായാണ് കാര്‍ത്തിക വേഷമിടുന്നത്. ദില്ലിയിലും ചെന്നൈയിലുമായാണ് ചിത്രീകരണം നടക്കുക.

ഉപനായികാവേഷങ്ങളും ചെറുകിട സിനിമകളില്‍ നായികാവേഷങ്ങളും മാത്രം കിട്ടിയിട്ടുള്ള കാര്‍ത്തികയ്ക്ക് ജന്മം എന്ന ചിത്രത്തിലൂടെ ഒരു പ്രധാന പ്രൊജക്ടില്‍ നായികാവേഷം ലഭിച്ചിരിക്കുകയാണ്. അതിനു പിന്നാലെയാണ് തമിഴിലും അവസരം കൈവന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X