കുശ്ബുവിനെ വിവാദം പിന്തുടരുന്നു
കുശ്ബുവിനെ വിവാദം പിന്തുടരുന്നു
വിവാഹ പൂര്‍വ ലൈംഗികതയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ ചൊല്ലിയുണ്ടായ വിവാദം നടി കുശ്ബുവിനെ ഇപ്പോഴും പിന്തുടരുന്നു. തമിഴ്നാട്ടിലെ പ്രശസ്ത സാമൂഹിക പരിഷ്കര്‍ത്താവായ പെരിയാറിനെ കുറിച്ച് ഒരുക്കുന്ന ചിത്രത്തില്‍ കുശ്ബു അഭിനയിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തു വന്നിരിക്കുകയാണ്.
സത്യരാജ് പെരിയാറായി അഭിനയിക്കുന്ന ചിത്രത്തില്‍ പെരിയാറിന്റെ ഭാര്യയുടെ വേഷമാണ് കുശ്ബുവിന്. എന്നാല്‍ കുശ്ബു ഈ വേഷത്തില്‍ അഭിനയിക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. വിവാഹ പൂര്‍വ ലൈംഗികതയെ അനുകൂലിച്ചു സംസാരിച്ച കുശ്ബു ഇത്തരമൊരു കഥാപാത്രമായി അഭിനയിക്കുന്നത് ശരിയല്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം.
തമിഴ്നാട് സര്‍ക്കാര്‍ ഈ ചിത്രത്തിനു വേണ്ടി ഫണ്ട് നല്‍കുന്നുണ്ട്. ഭരണകക്ഷിയിലെ ഒരു വിഭാഗത്തിനും കുശ്ബു പെരിയാറിന്റെ ഭാര്യയായി അഭിനയിക്കുന്നതിനോട് വിയോജിപ്പുണ്ട്.
എന്നാല്‍ പെരിയാറിന്റെ ഭാര്യയായി അഭിനയിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കുശ്ബു. വിവാദമൊന്നും തന്നെ ബാധിക്കുന്നില്ലെന്നും ചിത്രത്തില്‍ അഭിനയിക്കുമെന്നും കുശ്ബു പറഞ്ഞു.


Click it and Unblock the Notifications