»   »  കമല്‍ച്ചിത്രത്തിലേയ്ക്കില്ലെന്ന് അനുഷ്‌ക

കമല്‍ച്ചിത്രത്തിലേയ്ക്കില്ലെന്ന് അനുഷ്‌ക

Posted By:
Subscribe to Filmibeat Malayalam
Anushka
കമല്‍ഹാസന്റെ പുതിയ ചിത്രം വിശ്വരൂപത്തില്‍ നിന്നും തെന്നിന്ത്യന്‍ നായിക അനുഷ്‌ക പിന്മാറിയതായി റിപ്പോര്‍ട്ട്. ആദ്യം സോനാക്ഷി സിന്‍ഹയെ നായികയാക്കാനായിരുന്നു കമല്‍ പദ്ധതിയിട്ടത്. എന്നാല്‍ ഷൂട്ടിങ് നീണ്ടതോടെ പദ്ധതി പാളി.

പിന്നീട് ദീപിക പദുകോണ്‍, സമീര റെഡ്ഡി എന്നുവരുടെയെല്ലാം പേരുകള്‍ പറഞ്ഞുകേട്ടു. ഒടുവില്‍ അനുഷ്‌കയെ നായികയാക്കാന്‍ കമല്‍ തീരുമാനിച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിലേയ്ക്കില്ലെന്ന് അനുഷ്‌ക വ്യക്തമാക്കിക്കഴിഞ്ഞുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

അനുഷ്‌കയെ നായികയായി തീരുമാനിച്ചതോടെ കമല്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ അനുഷ്‌ക കരാറൊപ്പിട്ടിരുന്നില്ല. തിരക്കുള്ള നടിയായ അനുഷ്‌ക മറ്റു പല ചിത്രങ്ങളുടെയും ഷെഡ്യൂളുകള്‍ മാറ്റിവച്ച് കമലിന് ഡേറ്റ് നല്‍കാമെന്നാണ് കരുതിയതെങ്കിലും വിചാരിച്ചതു പോലെ കാര്യങ്ങള്‍ നടന്നില്ല.

ചിത്രത്തില്‍ അഭിനയിക്കാനുള്ള ബുദ്ധിമുട്ട് അനുഷ്‌ക കമലിനെ അറിയിച്ചതായാണ് അറിയുന്നത്. അതേസമയം ചിത്രത്തിലെ നായികയായി ഏതെങ്കിലും ബോളിവുഡ് നടിയെ സ്വന്തമാക്കാനാണ് കമലഹാസന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതല്ല സമീര റെഡ്ഡിയെത്തന്നെ നായികയാക്കാന്‍ കമല്‍ തീരുമാനിച്ചുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്തായാലും നായികനടിമാര്‍ മാറിമറിയുന്ന വാര്‍ത്തകള്‍ കാരണം ചിത്രീകരണം തുടങ്ങും മുമ്പേ വിശ്വരൂപം വലിയ വാര്‍ത്തയായിരിക്കുകയാണ്.

English summary
While South actresses eagerly look forward for Kamal Hassan's offers, Anushka Shetty has refused to star in his multilingual film Vishwaroobham. Her decision to opt out of the upcoming movie has surprised the regional film industry,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam