»   » നയന്‍താര-പ്രഭുദേവ വിവാഹം ഉടനില്ല?

നയന്‍താര-പ്രഭുദേവ വിവാഹം ഉടനില്ല?

Posted By:
Subscribe to Filmibeat Malayalam
Prabhu and Nayantara
നയന്‍താരയും പ്രഭുദേവയും എല്ലാംകൊണ്ടും വിവാഹത്തിനൊരുങ്ങി നില്‍ക്കുകയാണ്. നിയമക്കുരുക്കുകളും മതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമെല്ലാം തീര്‍ന്നു. ആദ്യവിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പ്രഭുദേവ പരിഹാരം കണ്ടപ്പോള്‍ മതം വില്ലനാകുന്നത് തടയാന്‍ നയന്‍താര മതംമാറി ഹിന്ദുവായി.

ഇനിയിപ്പോള്‍ ഒരുചോദ്യം മാത്രമേ ബാക്കിയുള്ള എന്നാണ്ീ കല്യാണം. നേരത്തേ പറഞ്ഞതുപോലെ അടുത്തെങ്ങും ഈ കല്യാണമുണ്ടാകില്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പറഞ്ഞിരിക്കുന്നതാകട്ടെ പ്രഭുദേവയും. 2012ല്‍മാത്രമേ താരവിവാഹം നടക്കുകയുള്ളുവെന്നാണ് സൂചന.

കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സമയമാവുമ്പോള്‍ വിവാഹം നടക്കുമെന്നാണ് പ്രഭുദേവ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിവാഹത്തിയതി ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്നും ഇതിനിടെ നല്ല സിനിമകള്‍ വന്നാല്‍ നയന്‍താര അഭിനയിക്കുമെന്നും പ്രഭു പറയുന്നു.

വിവാഹത്തിന് മുമ്പ് ചിത്രീകരണം പൂര്‍ത്തിയാകുമെങ്കില്‍ നയന്‍സ് അഭിനയിക്കുമെന്നാണ് പ്രഭുദേവ പറയുന്നത്. നയന്‍താര എന്നെ അഗാധമായി സ്‌നേഹിക്കുന്നു. ഞങ്ങളുടെ ബന്ധത്തിന് വേണ്ടിമാത്രമാണ് പ്രശസ്തിയുടെ ഈ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും നയന്‍താര കരിയര്‍ അവസാനിപ്പിക്കാന്‍ തയ്യാറാവുന്നത്.

ഞങ്ങളെ സംബന്ധിക്കുന്ന പലവാര്‍ത്തകളും, വിവാഹത്തീയതി ഉള്‍പ്പടെ മാധ്യമങ്ങളില്‍ നിന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ, അത്തരം അഭ്യൂഹങ്ങള്‍ക്ക് ഇനിയും ഇടനല്‍കാതെ വിവാഹത്തീയതി ഉടന്‍ പ്രഖ്യാപിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്- പ്രഭുദേവ പറയുന്നു.

English summary
Prabhu Deva, has confirmed about his impending marriage to Nayanthara, the sensational actress from Kerala. In a release issued to media, Deva (40) , who divorced his wife of 15 years, Ramlat, said that the date of his marriage with Nayanthara is yet to be decided

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X