»   » അടുത്ത ദേശീയ പുരസ്‌കാരം ലക്ഷ്യമിട്ട് ധനുഷ്

അടുത്ത ദേശീയ പുരസ്‌കാരം ലക്ഷ്യമിട്ട് ധനുഷ്

Posted By:
Subscribe to Filmibeat Malayalam
Mayakkam Enna
ദേശീയ അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന തമിഴ് യുവതാരം ധനുഷ് നാല് വേഷങ്ങളില്‍ എത്തുന്നു. സഹോദരന്‍ ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന മയക്കം എന്ന എന്ന ചിത്രത്തിലാണ് ധനുഷിന്റെ വേഷവൈവിധ്യം.

16 മുതല്‍ 60 വയസുവരെയുള്ള കഥാപാത്രങ്ങളിലൂടെ വ്യത്യസ്തമായ നാല് വേഷങ്ങളാണ് ധനുഷ് കൈകാര്യം ചെയ്യുന്നത്. ആടുകളം എന്ന ചിത്ത്രിലൂടെ ത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയെടുത്ത ധനുഷ് പുതിയ ചിത്രത്തിലെ വേഷത്തിലൂടെയും വീണ്ടും ശ്രദ്ധിക്കപ്പെടും.

ധനുഷിന് അടുത്ത പൊന്‍തൂവല്‍ സമ്മാനിക്കുന്ന ചിത്രമായിരിക്കും മയക്കം എന്ന എന്നാണ് തമിഴകത്തെ സംസാരം. മറ്റൊരു ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള ചിത്രമായിരിക്കുമത്രേ ഇത്.

സാധാരണയില്‍നിന്ന് വ്യത്യസ്തമായ അഭിനയമുഹൂര്‍ത്തങ്ങളിലൂടെയാണ് ധനുഷ് കടന്നുപോകുന്നത്. ജി.വി. പ്രകാശ് സംഗീതം നല്‍കുന്ന ഗാനങ്ങളോടെയെത്തുന്ന ചിത്രം ഒരു പ്രേമകഥയാണ് പറയുന്നത്. ഒരു തീം സോംങ് ഉള്‍പ്പെടെ ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ ഓഡിയോ റിലീസിംഗ് സെപ്റ്റംബര്‍ 15 ന് നടക്കും. റിച്ച ഗംഗോപാദ്ധ്യായയാണ് ചിത്രത്തില്‍ ധനുഷിന്റെ ജോടിയാകുന്നത്. ശെല്‍വരാഘവന്റെ മുന്‍ സൂപ്പര്‍ ചിത്രങ്ങളായ കാതല്‍ കൊണ്ടോന്‍, 7ജി റെയിന്‍ബോ കോളനി' എന്നീ ചിത്രങ്ങളിലെല്ലാം നായികമാര്‍ക്ക് നല്ല പ്രധാന്യം ലഭിച്ചിരുന്നു.

അത്തരത്തിലൊരു വേഷമാണത്രേ റിച്ചയ്ക്കും ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. തെലുങ്കില്‍ ലീഡര്‍', നാഗവല്ലി', മിറാപാക്കി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട റിച്ചയുടെ ആദ്യ തമിഴ് ചിത്രമാണിത്.

English summary
Director Selvaraghavan's upcoming venture 'Mayakkam Enna' is in the last phase of shoot. The film is a romantic outing with Dhanush and Richa Gangopadhyay in the lead. As you are reading this, a love song involving the lead pair is being shot from a picturesque location at Erode,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam