»   » നയന്‍സിനെ കുറിച്ച് അഭിമാനം: അമലപോള്‍

നയന്‍സിനെ കുറിച്ച് അഭിമാനം: അമലപോള്‍

Posted By:
Subscribe to Filmibeat Malayalam
Amala Paul and Nayanthara
സാധാരണ സിനിമാരംഗത്ത് നടികള്‍ തമ്മിലുള്ള ഉടക്കിന്റ കഥകള്‍ മാത്രമേ കേട്ടു പരിചയമുള്ളൂ. ഇനി അഥവാ ഒരു നടിയെ അഭിനന്ദിയ്ക്കുകയാണെങ്കില്‍ പോലും അത് മറ്റൊരു നടിയെ താഴ്ത്തിക്കാട്ടാനായിരിക്കും. ഇതെങ്ങനെ ഫലപ്രദമായി നടപ്പിലാക്കാമെന്ന് കാണിച്ചു തന്നത് കരീനയാണ്. മലയാളം ബോഡിഗാര്‍ഡില്‍ അഭിനയിച്ച നയന്‍സിന്റെ പ്രകടനം അതിന്റെ തന്നെ തമിഴ്പതിപ്പായ കാവലനിലെ അസിന്റേതിനേക്കാള്‍ ഒരു പടി മുന്നിലാണെന്നായിരുന്നു ബെബോ തട്ടിവിട്ടത്.

എന്നാല്‍ മത്സരങ്ങള്‍ക്കിടയിലും സഹനടിമാരുടെ പ്രകടനം മെച്ചപ്പെട്ടതാണെങ്കില്‍ അഭിനന്ദിയ്ക്കാന്‍ തയ്യാറാവുന്ന അപൂര്‍വ്വം ചില നടികളും ഈ രംഗത്തുണ്ട് എന്നതാണ് ആശ്വാസകരമാകുന്ന വാര്‍ത്ത. അടുത്തിടെ നടി അമല പോളിനെ സാക്ഷാല്‍ നയന്‍താര വിളിച്ച് അഭിനന്ദിച്ചത്രേ. ഒരു മാസികയില്‍ വന്ന അമലയുടെ സ്‌റ്റെലന്‍ ചിത്രമാണത്രേ നയന്‍സിന്റെ മനം കവര്‍ന്നത്.

ചിത്രം കണ്ടയുടന്‍ നയന്‍സ് അമലയെ വിളിച്ചു. ഫോട്ടോകള്‍ വളരെ നന്നായിട്ടുണ്ടെന്നും അതില്‍ ഒരെണ്ണത്തില്‍ അമല പ്രിയങ്ക ചോപ്രയെ അനുസ്മരിപ്പിക്കുന്നുവെന്നും നയന്‍സ് പറഞ്ഞു. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ വയ്പ്പ്. അമലയിപ്പോള്‍ നയന്‍സിനെ പാടി പുകഴ്ത്തുന്ന തിരക്കിലാണ്. പുരുഷമേധാവിത്വമുള്ള സിനിമാ ലോകത്ത് സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുത്ത നടിയാണ് നയന്‍താരയെന്നും ഗ്ലാമറിനപ്പുറം കഴിവാണ് അവരെ ശ്രദ്ധേയയാക്കയതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല അഭിപ്രായപ്പെട്ടു. നയന്‍സിനെ കുറിച്ചോര്‍ത്ത് തനിയ്ക്ക് അഭിമാനം മാത്രമേയുള്ളൂവെന്നും അമല പറഞ്ഞു.

English summary
We’ve often heard that when two gorgeous women see each other, there are bound to be fireworks. But this is not the case with these two heroines. Recently, Nayanthara the glam queen of south Indian cinema send an sms to Amala Paul, the promising newcomer after she saw her pics on the cover of a leading women’s magazine.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam