എത്ര കോടി തന്നാലും ഐറ്റം സോങിനില്ലെന്ന് ഹന്‍സിക

വിക്രം നായകനാവുന്ന രാജപാട്ടൈയിലെ ഹോട്ട് ഐറ്റം സോങിനാണ് ഹന്‍സികയ്ക്ക് ക്ഷണം ലഭിച്ചത്്. എന്നാല്‍ ഈ ഓഫര്‍ നടി നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയിലെത്തിയത് പണമുണ്ടാക്കാന്‍ വേണ്ടി മാ്ത്രമല്ലെന്ന് പറഞ്ഞാണ് ഹന്‍സിക ഈ വമ്പന്‍ ഓഫര്‍ തള്ളിയതത്രേ. ഞാന്‍ പണത്തിന് വേണ്ടിയല്ല, ഇവിടെയെത്തിയത്. ഇതിലും കൂടുതല്‍ തരാമെന്ന് പറഞ്ഞാലും ഐറ്റം സോങില്‍ അഭിനയിക്കില്ലെന്നും ഇരുപതുകാരി വ്യക്തമാക്കി.
സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീക്ഷ സേഥ്, മലയാളി താരം മിത്രാ കുര്യന്‍ എന്നിവരാണ് നായികമാര്‍.


Click it and Unblock the Notifications