പാട്ടിനെ ചൊല്ലി ഹന്‍സികയും ജനീലയും തമ്മിലടി

ചിത്രത്തില്‍ ജനീലിയ ഒരു ജേര്‍ണലിസ്റ്റാണ്. വിജയ്ക്ക് തന്റെ ലക്ഷ്യത്തിലെത്താനുള്ള എല്ലാ സഹായങ്ങളും ചെയ്യുന്നത് ജനീലിയയുടെ കഥാപാത്രമാണ്. അഭിനയത്തിനിടെ ജനീലിയയ്‌ക്കൊരു സംശയം-ചിത്രത്തിലെ ഹന്‍സികയുടെ വേഷം തന്റേതിനേക്കാള്‍ ഒരു പടി മുന്നിലാണോ? പിന്നീടൊട്ടും വിട്ടുകൊടുക്കാന്‍ ജനീലിയയും തയ്യാറായില്ല. ഇളയദളപതിയ്‌ക്കൊപ്പം ഹന്‍സികയ്ക്കുള്ളത്ര സീനുകള്‍ തനിയ്ക്കും വേണമെന്നായിരുന്നു ജനീലിയയുടെ ആവശ്യം.
അഭിനയത്തിലും അണുവിട വിട്ടുകൊടുക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ലത്രേ.ഓരോ രംഗത്തിലും ഇരുനടിമാരുടേയും മത്സരം പ്രകടമായിരുന്നുവെന്നാണ് ചിത്രത്തിന്റെ അണിയറയിലെ സംസാരം. കശ്മീരില്‍ വച്ചാണ് ചിത്രത്തിലെ ഈ പാട്ടുരംഗം ചിത്രീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications