»   » കന്തയെ എന്തിന് മിത്ര കുര്യന്‍ പേടിയ്ക്കണം

കന്തയെ എന്തിന് മിത്ര കുര്യന്‍ പേടിയ്ക്കണം

Posted By:
Subscribe to Filmibeat Malayalam
Mithra Kurain
ബോഡിഗാര്‍ഡിന്റെ തമിഴ്-മലയാളം പതിപ്പുകളിലൂടെ ഏറ്റവുമധികം നേട്ടം കൊയ്തതാരായിരിക്കും. നയന്‍സോ, ദിലീപോ വിജയ് യോ ഒന്നുമല്ല, രണ്ട് സിനിമകളിലും സെക്കന്റ് ഹീറോയിനായി തിളങ്ങിയ നടി മിത്ര കുര്യനാണ് ബോഡിഗാര്‍ഡ് ഗുണം ചെയ്തതെന്ന് പറഞ്ഞാല്‍ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.

ബോഡിഗാര്‍ഡിന്റെ ബോളിവുഡ് പതിപ്പില്‍ അഭിനയിക്കാനുള്ള ചാന്‍സ് അവസാനനിമിഷം കൈമോശം വന്നെങ്കിലും തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി മാറിക്കൊണ്ടിരിയ്ക്കുകയാണ് ഈ യുവസുന്ദരി.

എന്നാല്‍ സിനിമയിലെ അണിയറരഹസ്യങ്ങള്‍ തിരിച്ചറിയുംമുമ്പെ മിത്ര അഭിനയിച്ച കന്തയെന്ന തമിഴ് ചിത്രം നടിയുടെ കരിയറിന് തന്നെ ഭീഷണിയാവുകയാണ്. ആദ്യംകിട്ടിയ തമിഴ് ചിത്രമായതിനാല്‍ അന്ന് മിത്ര മുന്‍പിന്‍ നോക്കാതെ ഗ്ലാമര്‍രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. എന്തായാലും ഈ സിനിമ പെട്ടിയിലായി.

ഇതിന് ശേഷമാണ് ബോഡിഗാര്‍ഡുകളില്‍ അഭിനയിച്ചതും മിത്ര പെരുമ നേടിയതും. ഇനിയിപ്പോള്‍ കന്ത പുറത്തുവന്നാല്‍ ശാലീനപെണ്‍കുട്ടിയെന്ന ഇമേജിന് അത് ഭീഷണിയാവുമോയെന്ന പേടിയിലാണ് മിത്ര. അതുകൊണ്ട് ത്‌ന്നെ കന്ത ഒരിയ്ക്കലും വെളിച്ചം കാണരുതെയെന്നാണ് മിത്രയുടെ പ്രാര്‍ത്ഥന. എന്നാല്‍ കന്തയിലെ പലപ്രധാനരംഗങ്ങളും നെറ്റില്‍ സുലഭമാണെന്നത് മറ്റൊരു രഹസ്യമാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam