»   » അമല്‍ നീരദിന് സൂര്യയുടേ ഡേറ്റ്

അമല്‍ നീരദിന് സൂര്യയുടേ ഡേറ്റ്

Posted By:
Subscribe to Filmibeat Malayalam
Surya
ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യുവത്വത്തിന്റെ പ്രതീകമായ പൃഥ്വിരാജിനെ നായകനാക്കി അന്‍വര്‍ എന്ന സിനിമയുടെ പണിപ്പുരയിലാണ് അമല്‍ നീരദ്.

ആദ്യ ചിത്രങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിയ്ക്കാനായില്ലെങ്കിലും മലയാളത്തില്‍ പുതിയൊരു ചലച്ചിത്രശൈലിയ്ക്ക് തുടക്കമിടാന്‍ അമല്‍ നീരദിന് കഴിഞ്ഞിരുന്നു. അന്‍വര്‍ എന്ന പൃഥ്വി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിയ്‌ക്കെ സംവിധായകന് തമിഴില്‍ നിന്നും ഒരു വമ്പന്‍ താരത്തിന്റെ ഡേറ്റ് ലഭിച്ചിരിയ്ക്കുന്നു.

കോളിവുഡിലെ സൂപ്പര്‍താരമായി മാറിയ സൂര്യയുടെ ഡേറ്റാണ് അമല്‍ നീരദിന് ലഭിച്ചിരിയ്ക്കുന്നത്. അമലിന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവര്‍ഷം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി-ഐവി ശശി-ലോഹി ടീമിന്റെ സൂപ്പര്‍ഹിറ്റുകളിലൊന്നായ മൃഗയ തമിഴിലേക്ക് റീമേക്ക് ചെയ്യാനും അമല്‍ ആലോചിയ്ക്കുന്നുണ്ട്. മമ്മൂട്ടി അനശ്വരമാക്കിയ മൃഗയയിലെ വാറുണ്ണിയുടെ റോളിലേക്ക് സൂര്യയെയാണ് അമല്‍ കണ്ടുവെച്ചിരിയ്ക്കുന്നതെന്നും സൂചനകളുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam